പാകിസ്താൻ പ്രിമിയർ ലീഗിനിടെ പുകവലിച്ച് ഇസ്ലാമബാദ് താരം ഇമാദ് വസിം. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിനിടെയാണ് വസിം വിവാദത്തിലായത്. ഡ്രെസ്സിംഗ് റൂമിൽ സപ്പോർട്ടിംഗ് സ്റ്റാഫിനടുത്തിരുന്നാണ് ഇയാൾ പുകവലിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. മുൾട്ടാൻ സുൽത്താൻസിന്റെ ഡ്രെസ്സിംഗ് റൂമിലിരുന്നാണ് പുക വലിച്ചത്.
ഫൈനലിൽ നാലോവറിൽ 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. താരത്തിന്റെ പ്രകടനമാണ് ഇസ്ലാമബാദിന്റെ കിരീട വിജയത്തിന് നിർണായകമായത്. ഇതിന് പിന്നാലെയാണ് വസിമിന്റെ വീഡിയോ പുറത്തുവന്നതോടെ. പാകിസ്താന സ്മോക്കിംഗ് ലീഗെന്ന് ആരാധകരുടെ പരിഹാസവും ഉയർന്നു. ഇതാണോ ഉത്തരവാദിത്തമുള്ള ഒരു താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതെന്നും അവർ ചോദിച്ചു.
PAKISTAN “SMOKING” LEAGUE 🚬🔥🔥#HBLPSL9 #HBLPSLFinal pic.twitter.com/pwpaj4bLh8
— Farid Khan (@_FaridKhan) March 18, 2024
“>