മകൾ ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവിന്റെ വീടിന് തീയിട്ട് യുവതിയുടെ കുടുംബം. തീപിടിത്തത്തിൽ ഭർതൃ മതാവും പിതാവും കൊല്ലപ്പെട്ടു. അൻഷിക എന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. യുപിയിലെ പ്രയാഗ് രാജിലായിരുന്നു ദാരുണ സംഭവം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
യുവതി ജീവനാെടുക്കിയ വിവരം അറിഞ്ഞതോടെ ഇവരുടെ കുടുംബം ഭർത്താവിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി വീടിന് തീയിടുകയായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നാണ് മകൾ മരിച്ചതെന്ന് പറഞ്ഞായിരുന്നു ആക്രമണം.
രാത്രി 11നാണ് യുവതി മരിച്ചെന്ന വിവരം പോലീസ് അറിയുന്നത്. പോലീസ് സ്ഥലത്തെത്തുമ്പോൾ കുടുംബങ്ങൾ തമ്മിൽ സംഘർഷത്തിലായിരുന്നു. ഇതിനിടെ യുവതിയുടെ കുടുംബം വീടിന് തീയിട്ടു. പോലീസ് അഞ്ചുപേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സെത്തി തീകെടുത്തിയപ്പോഴാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. രാജേന്ദ്ര കേസർവാണി ശോഭന ദേവി എന്നിവരാണ് മരിച്ചത്.