ഗവർണർ പദവി ഇല്ലാതാക്കും; നീറ്റ് പരീക്ഷ നിരോധിക്കും; CAA-യും UCC--യും നടപ്പിലാക്കില്ല; വിചിത്ര വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗവർണർ പദവി ഇല്ലാതാക്കും; നീറ്റ് പരീക്ഷ നിരോധിക്കും; CAA-യും UCC–യും നടപ്പിലാക്കില്ല; വിചിത്ര വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 01:11 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ജനങ്ങളുടെ കണ്ണിൽ പൊടിയിടും വിധത്തിലുള്ള വാ​ഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്. എംപിയും സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി ഉൾപ്പടെയുള്ള പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.

​ഗവർണർ പദവി ഇല്ലാതാക്കും, നീറ്റ് പരീക്ഷ നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും തുടങ്ങിയ വാഗ്ദാനങ്ങളാണ്  പ്രകടന പത്രികയിൽ പറയുന്നത്. ​ഗവർണർ പദവി റദ്ദാക്കുന്നത് വരെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച വേണം ഗവർ‌ണറെ നിയമിക്കാനെന്നും  പത്രികയിൽ പറയുന്നു. ഭരണഘടനയെ വെല്ലുവിളിക്കും വിധത്തിലുള്ളതാണ് പ്രകടന പത്രികയിലെ പരാമർശം എന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്.

പൗരത്വ ഭേദ​ഗതി നിയമവും ഏകീക‍ൃത സിവിൽ കോഡും സംസ്ഥാനത്ത് നടപ്പാക്കില്ല, ​ഗവർണർക്ക് ക്രിമിനൽ നിയമ നടപടികളിൽ നിന്ന് ഇളവ് നൽകുന്ന ആർട്ടിക്കിൾ 361 ഭേദ​ഗതി ചെയ്യും, രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ​ഹായം, 500 രൂപയ്‌ക്ക് പാചകവാതകം, 75 രൂപയ്‌ക്ക് പെട്രോൾ, 65 രൂപയ്‌ക്ക് ഡീസൽ‌, ശ്രീലങ്കൻ തമിഴർക്ക് ഇന്ത്യൻ പൗരത്വം, ദേശീയപാതയിലെ ടോൾ ​ഗേറ്റുകൾ നീക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിൽ പറയുന്ന മറ്റ് വാ​ഗ്ദാനങ്ങൾ.

ജനങ്ങളുടെ പ്രകടന പത്രികയാണ് ഡിഎംകെ പുറത്തിറക്കിയതെന്നാണ് സ്റ്റാലിന്റെ വാദം. തെരഞ്ഞെടുപ്പിന് മുൻപ് പ്രകടന പത്രിക തയ്യാറാക്കി അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ പറഞ്ഞ വാ​ഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും സ്റ്റാലിൻ ആരോപിച്ചു.

Tags: dmkmk stalin
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies