പൈനാപ്പിൾ ചെത്താനുള്ള മടി മാറ്റി വച്ചേക്കൂ..; വായിൽ കൊതിയൂറും കിടിലൻ ചട്‌നി ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൈനാപ്പിൾ ചെത്താനുള്ള മടി മാറ്റി വച്ചേക്കൂ..; വായിൽ കൊതിയൂറും കിടിലൻ ചട്‌നി ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 07:13 pm IST
Facebook
Twitter
WhatsAppTelegram

വഴിയോരങ്ങളിൽ ചില്ലുകുപ്പിക്കകത്ത് പച്ചമുളകിനൊപ്പം ഉപ്പുവെള്ളത്തിൽ മുങ്ങിയിരിക്കുന്ന പൈനാപ്പിൾ കഷ്ണങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ മൊത്തത്തിലൊരു കൈതച്ചക്ക ചെത്താനുള്ള മടിയുള്ളവരും നമുക്കിടയിൽ കൂടുതലാണ്. ചെത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം തന്നെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഫലവർഗം കൂടിയാണ് കൈതച്ചക്ക. എന്നാൽ നിരവധി ആരോഗ്യഗുണങ്ങളാണ് കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്നത്.

ഭാരം നിയന്ത്രിച്ച് നിർത്തി ദഹനപ്രശ്‌നങ്ങൾ അകറ്റുന്നതിന് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. കാൻസർ പോലുള്ള രോഗങ്ങളെയടക്കം ചെറുത്ത് നിർത്താൻ കഴിവുള്ള പോഷക ഘടകങ്ങളാണ് കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സിയും വിറ്റാമിൻ എയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് കണ്ണുകളുടെ ആരോഗ്യത്തിനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ജ്യൂസായിട്ടും, ജാമായിട്ടും ഇതൊന്നും അല്ലാതെയും പൈനാപ്പിൾ നാം കഴിക്കാറുണ്ട്. എന്നാൽ ചട്‌നി അരച്ച് കഴിച്ചിട്ടുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കിക്കോളൂ..

ചേരുവകൾ

പൈനാപ്പിൾ- 1

പഞ്ചസാര- 1/4 കപ്പ്

വിനാഗിരി- 3,4 സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മുളകുപൊടി- 1/2 ടീസ്പൂൺ

വറുത്ത ജീരകം- 2 ടീസ്പൂൺ

മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

കുരുമുളകുപൊടി- കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ തൊലികളയാതെ നന്നായി ചുട്ടെടുക്കുക. ചൂട് മാറിയ ശേഷം ഇതിന്റെ തൊലി ചെത്തിയെടുത്ത് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാരയും പൈനാപ്പിളും ചേർത്ത് നന്നായി ഇളക്കിയ ശേഷം വിനാഗിരി ചേർത്ത് കൊടുക്കുക. മഞ്ഞൾപൊടിയും, ഉപ്പും, മുളകുപൊടിയും ചേർത്ത ശേഷം ഇതിലേക്ക് വറുത്ത ജീരകവും കുരുമുളക് പൊടിയും ഇടുക. ഇവയെല്ലാം നന്നായി വേവിച്ചെടുക്കുക. തുടർന്ന് ചൂട് മാറിയതിന് ശേഷം ഒരു മിക്‌സിയിലിട്ട് അടിച്ചെടുക്കുക. സ്വാദിഷ്ടമായ പൈനാപ്പിൾ ചട്‌നി റെഡി!

Tags: PINEAPPLESUBChatni
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies