എറണാകുളം: മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഭർതൃപിതാവ് ജീവനൊടുക്കി. വടക്കൻ പറവൂരിലാണ് സംഭവം., വടക്കുംപുറം സ്വദേശിനി ഷാനു (34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർതൃപിതാവ് സെബാസ്റ്റ്യൻ (64) ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.