വയനാട്: അമ്പലവയലിൽ കുരുമുളക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. ആനപ്പാറ സ്വദേശികളായ അഭിജിത്ത് രാജ്,നന്ദകുമാർ, നവീൻ രാജ്, എംഎ അമൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 400 കിലോയോളം ഉണക്ക കുരുമുളകാണ് സംഘം കവർന്നത്. മാർച്ച് 15-ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.
മഞ്ഞപ്പാറയിൽ അമ്പലവയൽ സ്വദേശി ലീസിന് എടുത്ത വീട്ടിൽ കയറിയാണ് കവർച്ച നടത്തിയത്. വിൽപ്പനയ്ക്ക് പാകമായ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഉണക്ക കുരുമുളകാണ് കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.