ന്യൂഡൽഹി: കട്ടക്ക് എംപി ഭർതൃഹരി മഹ്താബ് ബിജെഡിയിൽ നിന്നും രാജിവച്ചു. മഹ്താബ് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുളള ബിജെഡി അടിസ്ഥാന നിലപാടുകളിൽ നിന്നും മാറിയതായി മഹ്താബ് ആരോപിച്ചു.
തന്റെ ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെഡിയുമായി സഖ്യത്തിലേർപ്പെടില്ലെന്ന് ബിജെപി പ്രഖ്യാപിച്ച ദിവസമാണ് അദ്ദേഹം രാജി വച്ചത്.
അടുത്തിടെ നിരവധി ബിജെഡി നേതാക്കൾ പാർട്ടി വിട്ടിരുന്നു. ബിജെഡി സെക്രട്ടറി പിപി ദാസിന്റെ ബന്ധു അരിന്ദം റോയിയും രാജിവച്ച് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി തന്നെ അവഗണിക്കുകയും മാറ്റി നിർത്തുകയും ചെയ്തെന്ന് മുൻ മന്ത്രിയായ ബലഭദ്ര മാജി ആരോപിച്ചു.