ഇതുവരെ നടന്നത് റീൽ, റിയൽ സിനിമ വരുന്നേയുള്ളൂവെന്ന് നിതിൻ ഗഡ്കരി; ഭരണഘടന മാറ്റുമോയെന്ന ചോദ്യത്തിനും മറുപടി നൽകി വികസന നായകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതുവരെ നടന്നത് റീൽ, റിയൽ സിനിമ വരുന്നേയുള്ളൂവെന്ന് നിതിൻ ഗഡ്കരി; ഭരണഘടന മാറ്റുമോയെന്ന ചോദ്യത്തിനും മറുപടി നൽകി വികസന നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 09:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ നിതിൻ ​ഗഡ്കരി. നാ​ഗ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷമായി നാ​ഗ്പൂരിലെ എംപിയാണ് ​ഗഡ്കരി.

“ഈ തെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് ഞാൻ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളെല്ലാവരും എനിക്ക് വേണ്ടുവോളം സ്നേഹം നൽകി. നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കൊണ്ടാണ് ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ എനിക്കായത്. ഞാൻ ചെയ്തുവെന്ന് പറയുന്ന ഏതൊരു കാര്യത്തിന്റെയും അം​ഗീകാരം അതെന്റെ പാർട്ടി പ്രവർത്തകർക്കും എന്നെ സ്നേഹിച്ച ജനങ്ങൾക്കും അർ​ഹതപ്പെട്ടതാണ്.

നാ​ഗ്പൂരിനെ മറന്ന് ഒരിക്കലും ഞാൻ പ്രവർത്തിച്ചിട്ടില്ല. മറക്കുകയുമില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ നാ​ഗ്പൂരിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ വികസനപദ്ധതികളാണ് നടപ്പിലാക്കിയത്. ഇത് ഒരു ന്യൂസ്റീൽ മാത്രമാണ്. റിയൽ സിനിമ തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ. ഈ ലോകത്തെ ഏറ്റവും മികച്ച ന​ഗരമാക്കി നാ​ഗ്പൂരിനെ മാറ്റുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

എന്റെ മക്കളാരും തന്നെ രാഷ്‌ട്രീയത്തിലില്ല. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ, ആദ്യം ചുവരുകളിൽ പോസ്റ്ററുകൾ പതിച്ച് താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ച് തുടങ്ങണമെന്നാണ് അവരെ ഞാൻ ഉപദേശിച്ചിട്ടുള്ളത്. എന്റെ രാഷ്‌ട്രീയ പാരമ്പര്യം ബിജെപി പ്രവർത്തകർക്ക് മാത്രം അവകാശപ്പെട്ടതാണ്.

നാ​ഗ്പൂരാണ് എന്റെ കുടുംബം. ഞാൻ നിങ്ങളുടേതും നിങ്ങൾ എന്റേതുമാണ്. ജാതീയവാദമോ വർ​ഗീയവാദമോ പ്രചരിപ്പിക്കുന്നയാളല്ല, ജാതീയതയ്‌ക്ക് അന്ത്യം കുറിക്കാൻ തീരുമാനിച്ച വ്യക്തിയാണ് ഞാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ പ്രയാസ്’ എന്ന ദർശനത്തിലൂന്നിയാണ് എന്റെ പ്രവർത്തനം. ഇതാണ് ഞങ്ങളുടെ മന്ത്രം. ബി.ആർ. അംബേദ്കറുടെ ഭരണഘടനയാണ് ഞങ്ങളുടെ ആത്മാവ്. സമൂഹത്തിൽ തുല്യതയും സമത്വവും സ്ഥാപിക്കുകയെന്നതാണ് ഞങ്ങളുടെ ദൗത്യം.

ഭരണഘടന പരിഷ്കരിക്കുമോയെന്ന ചോദ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല. അടിയന്തരാവസ്ഥ കാലത്ത് 80 തവണ ഭരണഘടന തകർത്തവരാണ് ബിജെപിയെക്കുറിച്ച് കുപ്രചരണങ്ങളും പ്രൊപ്പ​ഗണ്ടകളും പറഞ്ഞുപരത്തുന്നത്. അവർക്ക് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ പോകുമ്പോൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണ്. ” നിതിൻ ​ഗഡ്കരി പറഞ്ഞു.

Tags: nagpurBJPnitin gadkari
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies