ആലപ്പുഴ: പുറക്കോട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. സംഭവത്തിൽ അമ്പലപ്പുഴ എംൽഎ എച്ച് സലാമിന്റെ സ്റ്റാഫ് കെ അജ്മൽ ഹസന് പരിക്കേറ്റു. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും കൂടിയാണ് അജ്മൽ. ഇന്നലെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകന്റെ എഫ്ബി പോസ്റ്റിനെച്ചൊല്ലിയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
പരാജയപ്പെട്ടതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പാർട്ടിക്ക് നാണക്കേടാകുമെന്ന് വ്യക്തമായതോടെ വിഷയം പരിഹരിക്കാനും ലോക്കൽ നേതൃത്വം ശ്രമം തുടങ്ങി. ഏരിയ സെക്രട്ടറി ഓമനക്കുട്ടന്റെ നേതൃത്വത്തിൽ ഇതിനായി യോഗം ചേരുകയും ചെയ്തു. പ്രശ്നം ചർച്ച ചെയ്യാൻ ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടന്റെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി ലോക്കൽ കമ്മിറ്റി യോഗം ചേർന്നു.