എവിടെ ? കെജ്‌രിവാൾ വിവാദ മദ്യനയം രൂപീകരിച്ച സമയത്ത് ഉപയോഗിച്ച ഫോൺ അപ്രത്യക്ഷമായി; തെളിവ് നശിപ്പിക്കാനുള്ള നീക്കമെന്ന് സംശയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എവിടെ ? കെജ്‌രിവാൾ വിവാദ മദ്യനയം രൂപീകരിച്ച സമയത്ത് ഉപയോഗിച്ച ഫോൺ അപ്രത്യക്ഷമായി; തെളിവ് നശിപ്പിക്കാനുള്ള നീക്കമെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 06:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവാദ മദ്യനയം രൂപീകരിച്ച സമയത്ത് കെജ് രിവാൾ ഉപയോഗിച്ച ഫോൺ കാണാനില്ലെന്ന് റിപ്പോർട്ട്. രണ്ട് വർഷം മുൻപ് മുഖ്യമന്ത്രി ഉപയോഗിച്ച ഫോൺ ആണ് അപ്രത്യക്ഷമായത്. ചോദ്യം ചെയ്യലിൽ ഫോണിനെ പറ്റി അറിയില്ലെന്ന് കെജ്‌രിവാൾ പറഞ്ഞതായും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

171-ാമത്തെ ഫോണാണ് കാണാതായിരിക്കുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഈ ഫോണിലുണ്ട്. നേരത്തെ കേസിലെ 36 പ്രതികൾ ഉപയോഗിച്ചിരുന്ന 170 ഫോണുകൾ കാണാതായിരുന്നു. ഇവയിൽ 17 ഫോണുകൾ കണ്ടെത്തിയെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നേരത്തെ കേസിൽ അറസ്റ്റ് ചെയ്തത്.

തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോണുകൾ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ നിന്ന് പരമാവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ 2022 മെയ് മുതൽ 2022 ആഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രതികൾ ഫോണുകളും ലാപ്ടോപ്പുകളും മാറി മാറി ഉപയോഗിച്ചിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 28 വരെയാണ് ഡൽഹിയിലെ റോസ് അവന്യൂ കോടതി കെജ് രി വാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

Tags: Mobile Phonearavind kejriwaldelhi liqour scam case
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies