പാലക്കാട്: ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി പ്രൊഫ. ടി.എൻ സരസുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺവഴിയായിരുന്നു അദ്ദേഹം സരസുവുമായി ആശയ വിനിമയം നടത്തിയത്. കേരളത്തിൽ നടന്ന സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും ദുരിതത്തിലായ നിക്ഷേപകരെക്കുറിച്ചുമുള്ള കാര്യങ്ങൾ അവർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഉറപ്പായും നടപടി സ്വീകരിക്കുമെന്നും ഒരാളുടെ പൈസയും നഷ്ടപ്പെടില്ലെന്നും പ്രധാനമന്ത്രി സരസുവിന് ഉറപ്പ് നൽകി.
സംഭാഷണം ഇങ്ങനെ! സരസു: “കേരളത്തിൽ സിപിഎം നേതാക്കൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ വലിയൊരു പ്രശ്നമുണ്ട്. പാവപ്പെട്ടവർ നിക്ഷേപിച്ച പണം നേതാക്കൾ ചേർന്ന് കൊള്ളയടിച്ചു. ഒരാൾക്ക് പോലും പണം തിരികെ ലഭിക്കുന്നില്ല. ദുരിതത്തിലായവർ വലിയ പരാതി പറയുന്നുണ്ട്. ഇവരുടെ പരാതി പരിഹരിക്കാൻ അങ്ങേക്ക് എന്തെങ്കിലും ചെയ്യാനാവുമോ..?”
പ്രധാനമന്ത്രി: “ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ നിങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഏതൊരു പൊതുപ്രവർത്തകനും ചെയ്യേണ്ട കാര്യമാണത്. അതെ, ഞാൻ തട്ടിപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് അതിനെക്കുറിച്ച് ചില വിശദാംശങ്ങൾ അറിയാം. തട്ടിപ്പ് ഒരുപാട് പാവപ്പെട്ടവരെ ബാധിച്ചുയെന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ സർക്കാർ കർശനമായ നടപടിയെടുക്കും. പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുന്ന സർക്കാരാണിത്. നിയമോപദേശം തേടിയിട്ടുണ്ട്, ഇഡി കണ്ടുകെട്ടിയ സ്വത്തുകളിൽ പാവപ്പെട്ടവരുടെ പണം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അർഹതപ്പെട്ടവർക്ക് ഒരു പൈസ പോലും നഷ്ടമാകാതെ എല്ലാം തിരികെ നൽകും. ഞങ്ങൾ അത് ഉറപ്പായും ചെയ്യും.”
#LISTEN | The conversation between PM Narendra Modi and Prof TN Sarasu, BJP candidate from Alathur in Kerala.
She tells the PM, “…”There is a problem in Kerala with cooperative banks which are governed by the CPI(M) leaders. They loot the money that the poor people deposited… pic.twitter.com/AlpeQOkyNs
— ANI (@ANI) March 26, 2024
“>