രേഖ പത്രയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി; സന്ദേശ് ഖാലിയിലെ ശക്തി സ്വരൂപയെന്ന് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രേഖ പത്രയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി; സന്ദേശ് ഖാലിയിലെ ശക്തി സ്വരൂപയെന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 11:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും സന്ദേശ് ഖാലിയിലെ അതിജീവിതയുമായ രേഖ പത്രയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസമാണ് രേഖ പത്ര ഉൾപ്പെടെയുളളവരുടെ സ്ഥാനാർത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

സ്ത്രീകളോടുള്ള അനീതിയ്‌ക്കെതിരെ പോരാടിയതിന് പ്രധാനമന്ത്രി രേഖയെ അഭിനന്ദിക്കുകയും വിജയം കൈവരിച്ചതിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലി നിവാസിയാണ് രേഖ പത്ര. തൃണമൂൽ കോൺഗ്രസ് നേതാവും ഗുണ്ടയുമായിരുന്ന ഷെയ്ഖ് ഷാജഹാന്റെയും കൂട്ടാളികളുടെയും അക്രമങ്ങൾക്കെതിരെ സന്ദേശ് ഖാലിയിലെ സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയത് രേഖ പത്രയായിരുന്നു. 2011 മുതൽ സന്ദേശ്ഖാലിയിലെ സാഹചര്യം പ്രതിസന്ധിയിലാണെന്നും തങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ ഇത്തരത്തിലൊരു സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നും രേഖാ പത്ര വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തന്നെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിയോട് രേഖ നന്ദി അറിയിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി രേഖ പത്രയെ ശക്തി സ്വരൂപയെന്ന് വിശേഷിപ്പിച്ചു. നിങ്ങൾ ഒരു വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കാൻ പോകുന്നതെന്നും എന്താണ് ഇപ്പോൾ തോന്നുന്നതെന്നും പ്രധാനമന്ത്രി രേഖാ പത്രയോട് ചോദിച്ചു.

വളരെ സന്തോഷമാണ് തോന്നുന്നതെന്നും പ്രധാനമന്ത്രിയുടെ കരുതൽ സന്ദേശ്ഖാലിയിലെ സ്ത്രീകൾ അനുഭവിച്ചറിയുന്നുണ്ട്.രാമനാൽ അനുഗ്രഹിക്കപ്പെട്ടതിന് സമാനമാണ് ഇതെന്ന് രേഖ പത്ര മറുപടി നൽകി. പശ്ചിമ ബംഗാളിലെ 42 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 19-ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ്.

 

Tags: rekha patra
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies