ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുമ്പ് യേശു തന്റെ ശിഷ്യന്മാരോടൊപ്പം കാലുകൾ കഴുകിയതിന്റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും എളിമയുടെ സന്ദേശം നൽകിയതിന്റെ ഓർമപുതുക്കൽ. പെസഹാ ദിനത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും ഉണ്ടാകും.
‘കടന്നു പോകൽ’ എന്നാണ് പെസഹ എന്ന വാക്കിനർത്ഥം. ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ ദിനത്തിന്റെ ഓർമ പുതുക്കലാണ് പെസഹ വ്യാഴം. ഇന്ന് രാവിലെ കുർബാനക്ക് ശേഷം വൈകിട്ട് വരെ ദേവാലയങ്ങളിൽ ആരാധന ഉണ്ടാകും. രാത്രി വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തും. അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക.
ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാംദിവസമാണ് പെസഹ. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കും. ഞായറാഴ്ചയാണ് ഉയിര്‍പ്പ് തിരു