പ്രധാനമന്ത്രി ധരിച്ച ജാക്കറ്റ് വെറുമൊരു തുണിക്കഷ്ണല്ല; റീ-സൈക്ലിം​ഗ് ആശയത്തെക്കുറിച്ച് ഉന്നയിച്ച ബിൽ​ഗേറ്റ്സിന് ജാക്കറ്റിലൂടെ മറുപടി നൽകി നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ധരിച്ച ജാക്കറ്റ് വെറുമൊരു തുണിക്കഷ്ണല്ല; റീ-സൈക്ലിം​ഗ് ആശയത്തെക്കുറിച്ച് ഉന്നയിച്ച ബിൽ​ഗേറ്റ്സിന് ജാക്കറ്റിലൂടെ മറുപടി നൽകി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിർമിതബുദ്ധി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ചർച്ച ചെയ്ത് ബിൽഗേറ്റ്സും മോദിയും. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ചും സ്രോതസ്സുകളെ ഫലവത്തായ രീതിയിൽ ഉപയോ​ഗിക്കാനും പുനരുപയോ​ഗ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താനും ഭാരതം എത്രമാത്രം പരിശ്രമിച്ചുവെന്ന് ബിൽ​ഗേറ്റ്സിന് നരേന്ദ്രമോദി വിശദീകരിച്ച് നൽകി. ഇരുവരുടെയും സൗഹൃദസംഭാഷണത്തിന്റെ പൂർണ വീഡിയോ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നരേന്ദ്രമോദിയുടെ സമൂഹമാദ്ധ്യമ പേജിലൂടെ പുറത്തുവിട്ടത്.

മാലിന്യത്തെ റീ-സൈക്ലിം​ഗ് ചെയ്ത് പുനരുപയോ​ഗിക്കുന്ന ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് മോദിയോട് ബിൽ​ഗേറ്റ്സ് ചോദിക്കുന്ന രം​ഗം വീഡിയോയിൽ കാണാം. താൻ ധരിച്ചിരിക്കുന്ന ജാക്കറ്റ് കാണിച്ചുനൽകിയായിരുന്നു മോദി ഇതിന് മറുപടി നൽകിയത്. പാഴ്വസ്തുക്കൾ ശേഖരിച്ച് പുനരുത്പാദനം നടത്തിയപ്പോൾ ലഭിച്ച മെറ്റീരിയൽ ഉപയോ​ഗിച്ച് തയ്യാറാക്കിയ ജാക്കറ്റാണ് താൻ ധരിച്ചിരിക്കുന്നതെന്ന് മോദി വ്യക്തമാക്കി. തയ്യൽക്കടകളിൽ അവശിഷ്ടമായി വരുന്ന തുണിക്കഷ്ണങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോ​ഗിച്ചായിരുന്നു നരേന്ദ്രമോദി ധരിച്ചിരുന്ന മേൽവസ്ത്രം തയ്യാറാക്കിയിരുന്നത്.

പുനരുത്പാദിക്കുക, പുനരുപയോ​ഗിക്കുക എന്നത് നമ്മുടെ പ്രകൃതിയിൽ തന്നെയുള്ള ആശയമാണെന്ന് മോദി ചൂണ്ടിക്കാട്ടി. “ഇപ്പോൾ ധരിച്ചിരിക്കുന്ന ജാക്കറ്റ് പഴയ തുണികൾ റീ-സൈക്കിൾ ചെയ്ത് നിർമ്മിച്ചതാണ്. ഇതിൽ 30-40 ശതമാനം പ്ലാസ്റ്റിക് ബോട്ടിൽ മിശ്രിതവും അടങ്ങിയിട്ടുണ്ട്.”- ബിൽ​ഗേറ്റ്സിനോട് മോദി പറഞ്ഞു. പുനരുപയോ​ഗ ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ, പരിസ്ഥിതി സൗഹൃദമായ നൂതന ആശയങ്ങൾ കൊണ്ടുവരിക എന്നതിന് കേന്ദ്രസർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiBILL GATESIndia
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies