പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റർ ദിനത്തിൽ ആശംസകൾ അറിയിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
“കാൽവരിയിലെ കുരിശിൽ നിന്നും മരണത്തെ ജയിച്ച് അവൻ ഉയിർത്തുവന്ന നാൾ, നീതിയുടെ കരങ്ങൾ നീട്ടി ദൈവപുത്രൻ മാർഗം തെളിയിച്ച ഉയിർപ്പ് തിരുനാൾ ദിനത്തിൽ എല്ലാവർക്കും സ്നേഹത്തോടെ ഈസ്റ്റർ ആശംസകൾ അറിയിക്കുന്നു”- സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
മരണത്തെ അതിജീവിച്ച് മനുഷ്യർക്കായി ഉയിർത്തെഴുന്നേറ്റ യേശുദേവൻ നൽകിയ പ്രത്യശയുടെ ഓർമപ്പെടുത്തലാണ് ഈസ്റ്റർ. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം ഈ രാവ് ആഘോഷിക്കുകയാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും ഈസ്റ്റര്‍ ശുശ്രൂഷകളും നടന്നു.