മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമുള്ള അവകാശങ്ങൾ ലഭിക്കില്ല; പൊതുവേദികളിൽ ശ്രദ്ധയോടെ സംസാരിക്കൂ: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ ഉപദേശം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമുള്ള അവകാശങ്ങൾ ലഭിക്കില്ല; പൊതുവേദികളിൽ ശ്രദ്ധയോടെ സംസാരിക്കൂ: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ ഉപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി: മാദ്ധ്യമസ്ഥാപനങ്ങൾക്ക് തുല്യമായി ഉദയനിധിയെ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
തനിക്കെതിരെയുള്ള എഫ്ഐആറുകൾ ക്ലബ് ചെയ്യാനുള്ള തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് മാദ്ധ്യമപ്രവർത്തകരെപ്പോലെയുള്ള നിയമപരമായ പ്രതിരോധശേഷി പ്രതിക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്

“സനാതന ധർമ്മം ഉന്മൂലനം ചെയ്യണം ” എന്ന പ്രസംഗത്തിനെതിരെ ആറ് സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകളിൽ മാദ്ധ്യമപ്രവർത്തകരെപ്പോലെ പ്രതിരോധവും ആശ്വാസവും നല്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് “നിങ്ങൾ (ഉദയനിധിസ്റ്റാലിൻ) പ്രസ്‌താവനകൾ സ്വമേധയാ നടത്തിയതാണ്, അവരെപ്പോലെ നിങ്ങൾക്ക് പ്രതിരോധശേഷി അവകാശപ്പെടാനാവില്ല,”എന്ന് അസന്നിഗ്‌ദ്ധമായി പ്രസ്താവിക്കുകയായിരുന്നു.” നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നു”, എന്ന് കൂടി കോടതി കൂട്ടിച്ചേർത്തു.

അർണബ് ഗോസ്വാമി, അമീഷ് ദേവ്ഗൺ, മുഹമ്മദ് സുബൈർ തുടങ്ങിയ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെട്ട കേസുകളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിവിധ വിധികളെ പരാമർശിച്ചാണ് പ്രതി ഹർജി സമർപ്പിച്ചത് .ഉദയനിധി സ്റ്റാലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി മാധ്യമപ്രവർത്തകരുടെയും നൂപുർ ശർമ്മയെപ്പോലുള്ള രാഷ്‌ട്രീയക്കാരുടെയും കേസുകൾ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും അതേ സ്ഥാനം പ്രതിക്ക് അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“എല്ലാത്തിനുമുപരി, നിങ്ങൾ സ്വമേധയാ പ്രസ്താവനകൾ നടത്തി. നിങ്ങൾ ഉദ്ധരിച്ച കേസുകൾ – അവർ ടിആർപി നേടുന്നതിനായി മുതലാളിമാരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച വാർത്താ മാദ്ധ്യമപ്രവർത്തകരായിരുന്നു. നിങ്ങൾക്ക് നിങ്ങളെ മാധ്യമങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല,” കോടതി പ്രസ്താവിച്ചു.

ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എല്ലാ എഫ്ഐആറുകളും ക്ലബ് ചെയ്യാണമെന്നും ആയിരുന്നു പ്രതിയുടെ ആവശ്യം.

ഇത്തരം കേസുകളിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ യോജിപ്പിക്കാനും കൈമാറാനും ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം കോടതി റിട്ട് അധികാരപരിധി പ്രയോഗിച്ചിട്ടുണ്ടെന്ന് സിംഗ്വി പറഞ്ഞു.

ഇതിനെതിരെ പ്രതികരിച്ചുകൊണ്ട്, ക്രിമിനൽ നടപടി ചട്ടം (CrPC). 406-ാം വകുപ്പ് (കേസുകളും അപ്പീലുകളും കൈമാറാനുള്ള സുപ്രീം കോടതിയുടെ അധികാരം) ഉപയോഗിക്കുന്നതിന് പകരം ഭരണഘടനയുടെ ആർട്ടിക്കിൾ 32 (മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിനുള്ള പരിഹാരങ്ങൾ) പ്രകാരം ഉദയനിധി സ്റ്റാലിൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു.

തുടർന്ന് സുപ്രീം കോടതി സ്റ്റാലിനോട് തന്റെ ഹർജിയിൽ ഭേദഗതി വരുത്തി സെക്ഷൻ 406 CrPC പ്രകാരം ഫയൽ ചെയ്യാൻ ഉത്തരവിട്ടു. മെയ് ആറിന് തുടങ്ങുന്ന ആഴ്ചയിൽ വാദം കേൾക്കാൻ കോടതി ലിസ്റ്റ് ചെയ്തു.

Tags: Udhayanidhi Stalin
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies