സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു! മരണാനന്തര ജീവിതം വിശ്വസിച്ച് കളഞ്ഞത് ഉള്ള ജീവൻ.! അദ്ധ്യാപികയും സുഹൃത്തുക്കളും വീണത് ബ്ലാക്ക് മാജിക് കെണിയിൽ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു! മരണാനന്തര ജീവിതം വിശ്വസിച്ച് കളഞ്ഞത് ഉള്ള ജീവൻ.! അദ്ധ്യാപികയും സുഹൃത്തുക്കളും വീണത് ബ്ലാക്ക് മാജിക് കെണിയിൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 10:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ന​ഗരത്തിലെ പ്രമുഖ സ്കൂളിലെ ആദ്ധ്യാപികയുടെയും കാണാതാകലും തുടർന്നുണ്ടായ അസ്വഭാവിക മരണവും വിരൽ ചൂണ്ടുന്നത് ബ്ലാക്ക് മാജിക്കിന്റെ ഇരുട്ടറകളിലേക്ക്. അഭ്യസ്തവിദ്യരും സാമ്പത്തിക ഭദ്രതയുമുള്ളവരെ കെണിയിൽപ്പെടുത്തിയതാണോ അതോ മറ്റെന്തെങ്കിലും കാരണത്തിന്റെ പേരിൽ ഇവർ തന്നെ തീരുമാനിച്ചതാണോ ഇത്തരത്തിലാെരു അന്ത്യമെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അരുണാചലിലെ ഹോട്ടൽ മുറിയിലാണ് കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുകയാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടേയും ബന്ധുക്കളുടെ ഫോൺ നമ്പര്‍ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു.

കൈയിലുണ്ടാക്കിയ മുറിവിൽ നിന്ന് രക്തം വാർന്നാണ് മരണമെങ്കിലും ശരീരമൊട്ടാകെ വ്യത്യസ്ത മുറിവുകളുള്ളതാണ് പൊലീസിനെ കുഴക്കുന്നത്. ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ​ഗൂ​ഗുൾ സർച്ചുകളും വഴിതുറക്കുന്നത് ബ്ലാക്ക് മാജിക്കിലേക്കും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ആശങ്ങളിലുമാണ്. ദേവിയും സുഹൃത്തുക്കളും ബ്ലാക് മാജിക്കിന്റെ ഇരകളെന്നാണ് ബന്ധുവായ സൂര്യകൃഷ്ണ മൂർത്തിയുടെ വെളിപ്പെടുത്തൽ. ഈ പരാമർശവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ 27നാണ് ആര്യയെ കാണാനില്ലെന്ന് കാട്ടി പിതാവ് വട്ടിയൂര്‍കാവ് പൊലീസിന് പരാതി നൽകുന്നക്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യയും ദേവിയും തമ്മിലുള്ള ബന്ധം വെളിപ്പെടുന്നത്. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ ദമ്പതികൾ സമാന ദിവസങ്ങളിൽ വിനോദയാത്രയ്‌ക്ക് പോയെന്ന് വിവരം ലഭിച്ചു. തുട‍ർന്നുള്ള അന്വേഷണത്തിൽ ​ഗുവാഹത്തിയിലേക്ക് ഇവർ വിമാന ടിക്കറ്റെടുത്തെന്ന് കണ്ടെത്തി.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലൻ മാധവൻ- ക്രൈസ്റ്റ് നഗറിലെ അദ്ധ്യാപിക ലത ദമ്പതികളുടെ ഏക മകളാണ് ദേവി. ഭര്‍ത്താവ് നവീൻ തോമസ് കോട്ടയം മീനടം സ്വദേശി എൻ.എ തോമസിന്‍റെയും അന്ന തോമസിന്റെയും മകനാണ്. മേലത്തുമേലെ സ്വദേശി അനിൽകുമാറിന്‍റെ മകൾ ആര്യ ചെമ്പക സ്കൂളിലെ അദ്ധ്യാപികയാണ്.

Tags: pradesharunachalDeathmalayaliteachercoupleBlack Magic
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies