ഇക്കാലത്ത് ജോലി ഉണ്ടായാൽ പോലും മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണ് . എന്നാൽ ഇതാ കേട്ടാൽ ഞെട്ടുന്ന നിബന്ധനകളുമായി വരനെ തേടുകയാണ് 37 കാരി . പത്തുവർഷമായി മുംബൈയിൽ ജോലി ചെയ്യുന്ന മറാത്തി യുവതിയ്ക്കാണ് വരനെ തേടുന്നത് . വിവാഹവുമായി ബന്ധപ്പെട്ട് അവളുടെ വ്യവസ്ഥകൾ അംഗീകരിക്കുന്ന യുവാവിനെ ഏറെ വർഷങ്ങളായി തിരയുകയാണ് യുവതിയും , വീട്ടുകാരും . തനിക്ക് ഏതുതരത്തിലുള്ള വരനെയാണ് വേണ്ടതെന്ന് യുവതി വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് .
@Ambar_SIFF_MRA എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് . യുവതി പ്രതിവർഷം 4 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട് . യുവതിയുടെ അഭിപ്രായത്തിൽ, തന്നെ വിവാഹം കഴിക്കുന്ന വരൻ ഒരു ഡോക്ടറാകണം . കുറഞ്ഞ പക്ഷം ചാർട്ടേർഡ് അക്കൗണ്ടന്റോ മറ്റേതെങ്കിലും ഉയർന്ന പദവിയിലോ ആയിരിക്കണം . കൂടാതെ പ്രതിവർഷം ഒരു കോടിയെങ്കിലും സമ്പാദിക്കണം. ഇതുകൂടാതെ മുംബൈയിൽ സ്വന്തമായി വീട് വേണമെന്നും യുവതി പറയുന്നു.
എന്നാൽ ഇത്തരം വ്യവസ്ഥകൾ വച്ച് യുവതിയ്ക്ക് തന്റെ ‘സ്വപ്ന രാജകുമാരനെ’ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.















