ചെന്നൈ: ദിണ്ടിഗലിൽ ഹോസ്റ്റലിന്റെ മേൽക്കൂര തകർന്ന് വീണ് ആറ് പേർക്ക് പരിക്ക്. പഴനിക്ക് സമീപമുള്ള ഹോസ്റ്റലിലാണ് സംഭവം. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേർക്കാണ് പരിക്കേറ്റത്.
പഴനി ടൗണിന് സമീപമുള്ള ആയക്കുടിയിലെ ആദി ദ്രാവിഡ ഹോസ്റ്റലിലാണ് സംഭവം. പരിക്കേറ്റവരിൽ ഒരാൾ ഹോസ്റ്റലിലെ പാചകക്കാരനാണെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. നിലവിൽ ജില്ലാ ഭരണകൂടം ഹോസ്റ്റൽ അടച്ചിട്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.