കോഴിക്കോട്: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ പിടിയിൽ. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗൺസിലർ അഹമ്മദ് ഉനൈസാണ് അറസ്റ്റിലായത്. 47 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് നടപടി.
ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയതിൽ ഉനൈസിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മലയാളിയാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഉനൈസിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.