പാവപ്പെട്ടവരെ പട്ടിണിക്കിട്ട്, തീവ്രവാദികൾക്ക് ബിരിയാണി കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്; അതിർത്തികൾ ഇന്ന് സുരക്ഷിതമാണെന്നും യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാവപ്പെട്ടവരെ പട്ടിണിക്കിട്ട്, തീവ്രവാദികൾക്ക് ബിരിയാണി കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്; അതിർത്തികൾ ഇന്ന് സുരക്ഷിതമാണെന്നും യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 07:09 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: തീവ്രവാദികളോട് കോൺഗ്രസ് എല്ലാക്കാലത്തും മൃദുസമീപനമാണ് പുലർത്തിയതെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ” രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് കോൺഗ്രസ് പാർട്ടി. പാവപ്പെട്ടവരെ പട്ടിണിയിലാക്കിക്കൊണ്ട്, തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുന്ന രീതിയാണ് കോൺഗ്രസിന്റേത്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ അതിർത്തികൾ സുരക്ഷിതമായിരുന്നു. എന്നാൽ മുൻപ് അതായിരുന്നില്ല സ്ഥിതി.

അതിർത്തി മേഖലകളിലെല്ലാം തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്നു. ഇന്നലെ വരെ ഭീകരർക്ക് അഭയം നൽകിയിരുന്നവർ ഇന്ന് വ്യോമാക്രമണം ഭയന്ന് ഇന്ത്യയ്‌ക്കെതിരെ ഒന്നും പറയാൻ തയ്യാറല്ല. ഒരു രാജ്യവും ഇപ്പോൾ തീവ്രവാദത്തെ അംഗീകരിക്കാൻ ധൈര്യപ്പെടുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ കമ്യൂണിസ്റ്റ് ഭീകരവാദത്തേയും, അതിർത്തി കടന്നുള്ള തീവ്രവാദത്തേയുമെല്ലാം രാജ്യം അതിശക്തമായി തന്നെ നേരിട്ടു. കശ്മീർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. ജനാധിപത്യ തത്വങ്ങളെ ഇവിടുത്തെ ജനങ്ങൾ മനസിലാക്കി വരുന്നു.

അവിടേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. അമർനാഥിലേക്കും, വൈഷ്‌ണോ ദേവിയിലേക്കുമെല്ലാം ആളുകൾ സുരക്ഷിതമായി തീർത്ഥാടനം നടത്തുന്നു. കോൺഗ്രസ് പാവപ്പെട്ടവരെ പട്ടിണിക്കിട്ട് തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുകയാണ് ചെയ്തിരുന്നതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ കഴിഞ്ഞ നാല് വർഷമായി രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നുണ്ട്.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു. എന്നാൽ കോൺഗ്രസിന് ഇത് താത്പര്യമുണ്ടായിരുന്നില്ല. അവർക്ക് രാമനും കൃഷ്ണനുമെല്ലാം സാങ്കൽപ്പിക കഥാപാത്രങ്ങളാണ്. പ്രധാനമന്ത്രിയുടെ കീഴിൽ പുതിയൊരു ഇന്ത്യയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങൾക്കായി അദ്ദേഹം നിരവധി തൊഴിലവസരങ്ങളുടെ വാതിലുകൾ തുറന്ന് നൽകി. അതിർത്തിയിൽ സൈനികർക്കൊപ്പം ഹോളിയും ദീപാവലിയും ആഘോഷിക്കുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. ഇന്ത്യയെ ശക്തമായി നിലനിർത്താൻ അദ്ദേഹത്തിന് വോട്ടുകൾ നൽകണം. കൊറോണ കാലത്ത് പല പാർട്ടികളും നിശബ്ദരായപ്പോൾ, സ്വന്തം കാര്യം പോലും നോക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടി പ്രധാനമന്ത്രി അക്ഷീണം പ്രയത്‌നിക്കുകയായിരുന്നുവെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.

 

 

Tags: TerroristCongressyogi adithyanathUTHARPRADESHFEATURED2
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies