ഇടുക്കി: വഴി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ കയ്യാങ്കളിയിൽ വയോധികന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസി ദേവകിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തം വയോധികന്റെ മരണത്തിൽ കലാശിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. വഴി തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെ ഇത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.