വിഷു കളറാക്കാൻ അവരുടെ മാസ് എൻട്രി; മലയാളികളുടെ പ്രിയ താരങ്ങളുടെ ഒത്തുകൂടൽ; മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിഷു കളറാക്കാൻ അവരുടെ മാസ് എൻട്രി; മലയാളികളുടെ പ്രിയ താരങ്ങളുടെ ഒത്തുകൂടൽ; മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 10:52 am IST
Facebook
Twitter
WhatsAppTelegram

2024 മലയാള സിനിമയുടെ വിജയവർഷമായാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വർഷമാദ്യം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പൻ ബോക്സോഫീസ് കളക്ഷനാണ് സ്വന്തമാക്കിയത്. ഫെബ്രുവരിയിലിറങ്ങിയ പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങൾ ഹിറ്റ് പട്ടികയിൽ ഒന്നാമതെത്തി. വിഷു പ്രമാണിച്ച് മൂന്ന് ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിലെത്തുന്നത്.

ജയ്​ഗണേഷ്, വർഷങ്ങൾക്ക് ശേഷം, ആവേശം എന്നീ സിനിമകളാണ് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാനെത്തുന്നത്. കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് ജയ്​ഗണേഷ്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് താരമുൾപ്പെ‌ടെയുള്ള അണിയറപ്രവർത്തകർ പറയുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ വർഷങ്ങൾക്ക് ശേഷമാണ് വിഷുക്കാലത്തെത്തുന്ന മറ്റൊരു ചിത്രം. യുവതാരനിര അണിനിരക്കുന്ന ചിത്രത്തിനായി വെയിറ്റിം​ഗായിരുന്നു മലയാളികൾ. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ് എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ആവേശം ഒട്ടും കുറക്കാതെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിന്റെ വെൽക്കം ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അഡ്വാൻസ് ബുക്കിം​ഗിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ ആഗോളതലത്തിൽ ഒരു കോടിയിലേറെ രൂപ ലഭിച്ചു. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

Tags: movieRELEASESUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies