തിരുവനന്തപുരം: വിഷു ചന്തകൾ തുടങ്ങാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി. ഇതോടെചന്തകൾ തുടങ്ങാനുളള നിർദ്ദേശം കൺസ്യൂമർഫെഡ് നൽകി. ഒരാഴ്ച വരെ 13 ഇന സാധനങ്ങൾ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും.
എല്ലാ ഔട്ട്ലെറ്റുകളിലും സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷുച്ചന്ത തുടങ്ങാൻ ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയത്. ചന്തകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിഷു വിപണന മേളകൾക്ക് അനുമതി നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കണ്‍സ്യൂമര്‍ ഫെഡ് നല്കിയ ഹര്‍ജി രാവിലെ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു.
മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് തേടരുതെന്നായിരുന്നു കോടതി പറഞ്ഞത്. വിപണന മേളകളെ സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.