ഫ്ലാറ്റിന് പുറത്ത് നിന്നും ഷൂ മോഷ്ടിച്ച് സ്വിഗ്ഗി ഡെലിവെറി ബോയ്. ഫ്ലാറ്റിന് പുറത്ത് ഊരിയിട്ട ഷൂ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രോഹിത് അറോറ എന്ന ഉപയോക്താവാണ് രസകരമായ മോഷണ വിഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഗുരുഗ്രാമിൽ ഏപ്രിൽ 9നാണ് സംഭവം നടന്നത്.
ഫ്ലാറ്റിൽ എത്തിയ ഡെലിവെറി ബോയ് ഭക്ഷണം നൽകിയതിന് ശേഷം പടികൾ ഇറങ്ങി ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് തിരിച്ചെത്തി ഷൂ മോഷ്ടിച്ചത്. വാതിലിന് മുന്നിലായി ഊരിവെച്ച ഷൂ എടുത്ത് കയ്യിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് മറച്ച് കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
വിഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. വിഡിയോയിൽ സ്വിഗ്ഗിയുടെ എക്സ് ഹാൻഡിൽ നിന്നും കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ സ്വിഗ്ഗിയുടെ ഡെലിവറി പാര്‍ട്ട്ണേഴ്സില്‍ നിന്നും നല്ല കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. നിങ്ങൾ ആവശ്യപ്പെട്ടാൽ ഈ പ്രശ്നത്തില്‍ നിങ്ങളെ സഹായിക്കുമെന്നായിരുന്നു സ്വിഗ്ഗി കമന്റ് ചെയ്തത്.
Swiggy’s drop and PICK up service. A delivery boy just took my friend’s shoes (@Nike) and they won’t even share his contact. @Swiggy @SwiggyCares @SwiggyInstamart pic.twitter.com/NaGvrOiKcx
— Rohit Arora (@_arorarohit_) April 11, 2024