ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും സ്ഥാനമില്ല; പുരാതന ഹൈന്ദവ ക്ഷേത്രം തകർത്ത് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും സ്ഥാനമില്ല; പുരാതന ഹൈന്ദവ ക്ഷേത്രം തകർത്ത് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ചരിത്ര പ്രാധാന്യമുള്ള ഹിന്ദുക്ഷേത്രം പൊളിച്ച് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ. അഫ്‌ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്ന് പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഖൈബർ ക്ഷേത്രമാണ് പൊളിച്ചുമാറ്റി വാണിജ്യ സമുച്ചയം പണിയുന്നത്.

ഖൈബർ ജില്ലയിലെ അതിർത്തി നഗരമായ ലൻഡി കോട്ടാൽ ബസാറിന് ഉളളിലായിരുന്നു ക്ഷേത്രം.10-15 ദിവസങ്ങൾക്കുമുൻപാണ് ഇവിടെ വാണിജ്യ സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പാകിസ്താൻ അധികൃതർ ഇവിടെയൊരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന യാഥാർഥ്യം പോലും നിഷേധിക്കുകയാണ്. നിയമാനുസൃതമായാണ് പുതിയ കെട്ടിട നിർമ്മാണം നടക്കുന്നതെന്നാണ് അവരുടെ വാദം.

പാകിസ്താനിലെ പ്രമുഖ ഗോത്ര മാധ്യമപ്രവർത്തകനായ ഇബ്രാഹിം ഷിൻവാരി ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. പാകിസ്താനിലെ പ്രാദേശിക ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്ക് കുടിയേറിയതിനു ശേഷം 1947 ൽ ക്ഷേത്രം അടച്ചുപൂട്ടി. പിന്നീട് അയോദ്ധ്യയിൽ തർക്കമന്ദിരം പൊളിഞ്ഞു വീണതിന് പിന്നാലെ മതപുരോഹിതരുടെ നേതൃത്വത്തിൽ ക്ഷേത്രം ഭാഗികമായി നശിപ്പിക്കുകയായിരുന്നു. ഖൈബർ ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിൽ യാതൊരു സംശയവും ആവശ്യമില്ലെന്നും തന്റെ പൂർവപിതാക്കന്മാരിൽനിന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ധാരാളം കഥകൾ കേട്ടിട്ടുണ്ടെന്നും ഇബ്രാഹിം പറയുന്നു.

പാകിസ്താന്റെ 2016 ലെ പുരാവസ്തു നിയമമനുസരിച്ച് ആരാധനാലയങ്ങൾ ഉൾപ്പെടെ ചരിത്രസ്ഥലങ്ങൾ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്ന്‌ പാകിസ്‍താൻ ഹിന്ദു മന്ദിർ മാനേജ്‌മെൻ്റ് കമ്മിറ്റിയിലെ ഹാറൂൺ സരബ്ദിയാൽ ചൂണ്ടിക്കാട്ടുന്നു.

ഈ നിയമങ്ങളൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും, ക്ഷേത്രം തകർക്കപ്പെട്ടതായി അറിവില്ല എന്നാണ് ലൻഡി കോട്ടാൽ എ.സി.പി പറയുന്നത്. ഔദ്യോഗിക ഭൂരേഖകളിൽ ഖൈബർ ജില്ലയിൽ ഇങ്ങനെയൊരു ക്ഷേത്രത്തെ കുറിച്ച് പരാമർശിക്കുന്നില്ലെന്നാണ് എസിപി യുടെ വാദം.

പാകിസ്താനിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നത് ഇതാദ്യമായല്ല. എങ്കിലും ചരിതപ്രാധാന്യമുള്ള ഹിന്ദു ആരാധനാലയങ്ങളെ തുടച്ചുനീക്കാൻ ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികൾ ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള പാകിസ്താന്റെ അസഹിഷ്ണുത വ്യക്തമാക്കുന്നതാണ്.

Tags: Pakistanhindu templeDEMOLITION
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies