പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 06:25 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കൊരുങ്ങി അയോദ്ധ്യാ രാമക്ഷേത്രം. ഈ മാസം 17ആണ് രാംലല്ലയുടെ ആദ്യ രാമനവമി ആഘോഷം. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഫൈസാബാദ് ജില്ലാ ഭരണകൂടവും ഉത്തർപ്രദേശ് സർക്കാരും അറിയിച്ചു.

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. രാമനവമി രാമനവമി ദിനത്തിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ക്ഷേത്രത്തിലും പരിസരത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 16,17,18 ദിവസങ്ങളിൽ ദർശന സമയം 20 മണിക്കൂർ ആയി ക്രമീകരിച്ചിട്ടുണ്ട്.

ഭക്തജന തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനുള്ളിൽ ഏഴ് വരികളായി ഭക്തരെ ക്രമീകരിച്ച് ദർശനത്തിനുള്ള സൗകര്യം ഒരുക്കും. ഇക്കൊല്ലത്തെ രാമനവമി ദിനത്തിൽ 40 ലക്ഷം ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് ക്ഷേത്ര പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥർക്ക് നിയുക്ത സോണുകളിൽ പരിശോധന നടത്തി സ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

നയാ ഘട്ട്, നാഗേശ്വർ നാഥ് സോൺ, ഹനുമാൻഗർഗി സോൺ, ടെംപിൾ സോൺ, കനക് ഭവൻ ചെമ്പിൾ സോൺ, എന്നിവിടങ്ങളിലെ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനും മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

ക്ഷേത്ര പരിസരത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഇവിടെ മൂന്ന് ഷിഫ്റ്റുകളായി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയോഗിക്കും. പൊലീസിന് പുറമെ നഗര ആരോഗ്യ വകുപ്പ്, അയോദ്ധ്യ മുൻസിപ്പൽ കോർപറേഷൻ, ഇലക്ട്രിസിറ്റി എന്നിവയുടെ 24 മണിക്കൂർ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Tags: ayodhya templeramanavamiFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies