പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകം ആസൂത്രിതമോ? കേസ് സിബിഐയ്‌ക്ക് കൈമാറാൻ വൈകിയതിന് പിന്നിൽ രാഹുലിന്റെ സമ്മർദ്ദവും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിവാദമായ പാൽഘർ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകക്കേസിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഇടപെടൽ വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരം.

അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സിബിഐക്ക് കേസ് കൈമാറുന്നത് അനിശ്ചിതമായി വൈകിപ്പിച്ചിരുന്നു. ഇത് രാഹുലിന്റെ ഉപദേശപ്രകാരമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ശിവസേന സെക്രട്ടറിയും വക്താവുമായിരുന്ന കിരൺ പവാസ്‌കറാണ് രാഹുലിന്റെ ഇടപെടൽ തെളിവ് സഹിതം സ്ഥിരീകരിക്കുന്നത്. ‘രാഹുലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് താക്കറെ കേസ് സിബിഐക്ക് കൈമാറാതിരുന്നത് ഇതിന് തെളിവുകളുണ്ട്,’ പവാസ്‌കർ പറഞ്ഞു.

2020 ഏപ്രിൽ 16 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് പാൽഘറിൽ ജുന അഘാഡയിൽ നിന്നുളള രണ്ട് ഹിന്ദു സന്യാസിമാരെയും ഡ്രൈവറെയും നൂറിലേറെ വരുന്ന ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സന്യാസിമാരായ കല്പവൃക്ഷ ഗിരി മഹാരാജ് (70) സുശീൽ ഗിരി മഹാരാജ് (35) അവരുടെ ഡ്രൈവർ നീലേഷ് തെൽഗാഡ്വേരെ എന്നിവരാണ് മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ ഗ്രാമപ്രദേശത്ത് കൊല്ലപ്പെട്ടത്. മറ്റൊരു സന്യാസിയുടെ സമാധി ക്രിയകൾക്കായി മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. 2020 മെയ് 24 നു 115 പേരെ മഹാരാഷ്‌ട്ര പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

പൊലീസിന്റെ മുൻപിൽ വച്ചുതന്നെ സന്യാസിമാരെ ക്രൂരമർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്‌ക്കും വിധേയമാക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. പൊലിസ് പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ചുവെന്നും എന്നാൽ അക്രമം അവർക്ക് നേരെയും തിരഞ്ഞതോടെ നിസ്സഹായരായെന്നുമാണ് അന്നത്തെ സർക്കാർ വിശദീകരിച്ചത്. എന്നാൽ പോലീസ് ബോധപൂർവം സന്യാസിമാരെ അക്രമികൾക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്.

സംഭവം നിസാരവൽക്കരിക്കാനുളള ഉദ്ധവ് താക്കറെ സർക്കാരിന്റെ ശ്രമവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്ന കള്ളന്മാർ ആണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം. എന്നാൽ ഇത് വെറുമൊരു തെറ്റിദ്ധാരണയായിരുന്നില്ല, മറിച്ച് ഹിന്ദു സന്യാസിമാരെ ഇല്ലാതാക്കാനുള്ള ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ മിഷണറി സംഘടനകളുടേയും ചില എൻസിപി-ഇടതു നേതാക്കളുടെയും പങ്കും കേസിൽ ഉയർന്നുവന്നിരുന്നു.

സംഭവത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ധവ് സർക്കാരോ പൊലീസോ കാര്യമായ അന്വേഷണം നടത്തിയില്ല. ഇതോടെ അഖാഡ സന്യാസി നേതൃത്വം കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. എന്നാൽ ഉദ്ധവ് സർക്കാർ ഇതിനു തയാറായില്ല. തുടർന്ന് സംഭവത്തിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജ്ജി സുപ്രീംകോടതിയിലെത്തി. കോടതി മഹാരാഷ്‌ട്ര ഗവൺമെന്റിനോട് പ്രതികരണം ആരാഞ്ഞപ്പോഴും കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിർത്ത് ഉദ്ധവ് സർ്ക്കാർ സത്യവാങ്മൂലം നൽകി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെയും അസ്വാഭാവിക നടപടികൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉദ്ധവിനും സർക്കാരിലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനും സംഭവത്തിൽ മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

പാൽഘർ സന്യാസിമാരുടെ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കാര്യമായി ഇടപെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുളള നടപടികൾ. കേസ് സിബിഐക്ക് കൈമാറാൻ വിമുഖത കാണിച്ചതും സമയബന്ധിതമായി അന്വേഷണം നടത്താഞ്ഞതുമൊക്കെ വിരൽചൂണ്ടുന്നത് ഈ സംശയത്തിലേക്കാണ്. ഇതിനെല്ലാം പിന്നിൽ കോൺഗ്രസിന്റെയും രാഹുലിന്റെയും ഇടപെടൽ ഉണ്ടെന്നാണ് പവാസ്‌കറിന്റെ പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

Tags: MAHARASHTRARahul GandhiUddhav ThackerayShiv SenaPalghar Sadhu lynching caseKiran Pawaskar
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies