ലേക് ഷോർ‌ ആശുപത്രിയുടെ അനാസ്ഥ; അവയവദാനത്തിന് എത്തിയ യുവാവ് മടങ്ങിയത് കഴുത്തിന് താഴേക്ക് തളർന്ന്; നീതി തേടി കുടുംബം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലേക് ഷോർ‌ ആശുപത്രിയുടെ അനാസ്ഥ; അവയവദാനത്തിന് എത്തിയ യുവാവ് മടങ്ങിയത് കഴുത്തിന് താഴേക്ക് തളർന്ന്; നീതി തേടി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എറണാകുളം ലേക് ഷോർ ആശുപത്രിയുടെ അനാസ്ഥയിൽ തകർന്നത് യുവാവിന്റെ ജീവിതം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജുവാണ് ശരീരം പൂർണ്ണമായും തളർന്ന് കിടപ്പിലായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കിടയിൽ സംഭവിച്ച പിഴവാണ് യുവാവിനെ ഈ അവസ്ഥയിലെത്തിച്ചത്. പൂർണ്ണ ആരോ​ഗ്യവാനായി ആശുപത്രിയിൽ എത്തിയ യുവാവിനാണ് ഈ ദുർവിധി.

2020 ജുലൈ 27 നാണ് സുഹൃത്തിന്റെ പിതാവിന് കരൾ നൽകാനുള്ള ശസ്ത്രക്രിയയ്‌ക്ക് രഞ്ജു വിധേയനായത്. എന്നാൽ ആശുപത്രി വിടുമ്പോൾ ഭക്ഷണം കഴിക്കാൻ ആകാതെ കഴുത്തിന് താഴെ തളർന്ന നിലയിലായിരുന്നു യുവാവ്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രഞ്ജുവിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് സഹോദരി രശ്മി ജനം ടിവിയോട് പറഞ്ഞു. ശസ്ത്രക്രിയയ്‌ക്കിടയിൽ പക്ഷാഘാതം വരാൻ കാരണം അനസ്തേഷ്യയിൽ ഉണ്ടായ പിഴവാണ്. ഇതെല്ലാം സംഭവിച്ചിട്ടും ആശുപത്രി അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചില്ല, ശസ്ത്രക്രിയ മുറിവ് ക്യത്യമായി തുന്നിക്കെട്ടുന്നതിൽ പോലും വീഴ്ചയുണ്ടായതായും രശ്മി പറഞ്ഞു.

ആശുപത്രിക്കെതിരെ നിയമവഴിയിൽ മുന്നോട്ട് പോയെങ്കിലും വീഴ്ച അം​ഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. സംഭവത്തിന് ശേഷം രണ്ട് മാസം ആശുപത്രിയിൽ രഞ്ജുവിന് കിടത്തിയെങ്കിലും ക്യത്യമായ ചികിത്സ നൽകാൻ ലേക് ഷോർ നൽകിയില്ല. ചികിത്സയ്‌ക്ക് 25 ലക്ഷം രൂപ ചെലവഴിച്ചെന്നും ഇനി ഉത്തരവാദിത്തമില്ല എന്ന നിലയിൽ പരിഹസിച്ച് അവഹേളിച്ച് വിടുകയാണ് അവർ ചെയ്തതെന്നും സഹോദരി വിഷമത്തോടെ കൂട്ടിച്ചേർത്തു.

മാതാപിതാക്കളില്ലാത്ത യുവാവ് സഹോദരിമാരുടെ പരിചരണത്തിലാണ് കഴിയുന്നത്. ആറ്റിങ്ങലിലെ വീട് പണയപ്പെടുത്തി 1.5 കോടി രൂപയോളം ചികിത്സയ്‌ക്കായി ഇവർ ചെലവഴിച്ചു. നിലവിൽ കൊച്ചി മാമംഗലത്തെ വാടക വീട്ടിലാണ് ചികിത്സാർത്ഥം താമസിക്കുന്നത്.

ദിവസം 5,000 രൂപയോളം ഭക്ഷണത്തിനും മരുന്നിനുമായി ചെലവാകുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്താലാണ് കാര്യങ്ങൾ നടന്നുപോകുന്നത്.  മൂന്ന് പേരുടെ ജീവിതമാണ് ആശുപത്രി നശിപ്പിച്ചത്.  ജോലിക്ക് പോലും പോകാൻ സാധിക്കുന്നില്ല. ആരോ​ഗ്യമന്ത്രിയുടെയും മുന്നിൽ നിരവധി തവണ വിഷയം അവതരിപ്പിച്ചെങ്കിലും ഒന്നും നടന്നില്ല,  രശ്മി പറഞ്ഞു

യുവാവിന്റെ ചികിത്സ ലേക് ഷോർ‌  ഉറപ്പു വരുത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും വരും ദിവസങ്ങളിൽ സഹോദരനുമായി ആശുപത്രിക്ക് മുന്നിൽ സമരം ഇരിക്കാൻ തയ്യാറെടുക്കുകയാണെന്നും രശ്മി ജനം ടിവിയോട് വ്യക്തമാക്കി.

Tags: treatmentRENULAKE SHORE HOSPITAL
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies