മസ്‌ക് വരുന്നത് വെറും കയ്യോടെ അല്ല; ഇന്ത്യയിൽ 3 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചേക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്‌ക് വരുന്നത് വെറും കയ്യോടെ അല്ല; ഇന്ത്യയിൽ 3 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 08:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്ന ടെസ്ല മേധാവി ഇലോൺ മസ്‌ക് രാജ്യത്ത് 2-3 ബില്യൺ ഡോളറിന്റെ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ടെസ്ലയുടെ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാകും നിക്ഷേപം നടത്തുക. അടുത്തയാഴ്ചയോടെയാണ് മസ്‌ക് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രിയുമായി നടത്തുന്ന ചർച്ചയിലാകും രാജ്യത്ത് നിക്ഷേപം നടത്തുന്നതിന്റെ വിശദാംശങ്ങൾ മസ്‌ക് പങ്കുവയ്‌ക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. ടാറ്റ മോട്ടേഴ്‌സ് ആണ് നിലവിൽ ഇലക്ട്രിക് വാഹന വിപണിയിൽ ഇന്ത്യയിൽ ആധിപത്യം പുലർത്തുന്നത്. 2023ലെ കണക്കുകൾ പ്രകാരം കാർ വിൽപ്പനയുടെ 2 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ വരുന്നത്. 2030ഓടെ ഇത് 30 ശതമാനത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

മസ്‌കിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എക്‌സ് വഴി സ്ഥിരീകരിച്ചിരുന്നു. പുതിയ പ്ലാന്റ് എവിടെ സ്ഥാപിക്കുമെന്നോ, അതിന്റെ പ്രത്യേകതകൾ എന്താണെന്നോ ഉള്ള വെളിപ്പെടുത്തലുകളും മസ്‌ക് നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെത്തുമ്പോൾ 2-3 ബില്യൺ ഡോളറിന്റെ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

മസ്‌ക് ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ടെസ്ലയുടെ നിർമ്മാണ പ്ലാന്റ് ഇന്ത്യയിൽ തുടങ്ങാൻ മസ്‌ക് പദ്ധതി ആരംഭിച്ചുവെന്നും, ഇതിനായി സൈറ്റുകൾ പരിശോധിക്കാൻ ടെസ്ല ഉദ്യോഗസ്ഥരുടെ സംഘം ഈ മാസത്തോടെ ഇന്ത്യയിലെത്തുമെന്നും ഇതിൽ പറയുന്നു. ആഗോള ഇവി നിർമാതാക്കളിൽ നിന്നുള്ള നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് മസ്‌ക് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചത്.

ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നത്. ഇവി പോളിസിക്ക് അംഗീകാരം കിട്ടുന്നത് ടെസ്ലയുടെ ഇന്ത്യൻ വിപണയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇവി നയം നടപ്പിലാക്കിയതിന് ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം ആഭ്യന്തര മൂല്യവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പോളിസി പ്രകാരം ഒരു കമ്പനി കുറഞ്ഞത് 4150 കോടി രൂപ നിക്ഷേപിക്കണം. മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ പ്ലാന്റ് പ്രവർത്തനക്ഷമമാക്കണം. ഉത്പാദന സമയത്ത് ആഭ്യന്തര മൂല്യവർദ്ധന വർദ്ധിപ്പിക്കുന്നതിന് മൂന്നാം വർഷത്തോടെ 25 ശതമാനവും അഞ്ചാം വർഷത്തോടെ 50 ശതമാനവും പ്രാദേശികവത്കരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

Tags: Elon Muskpm modiIndia
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies