എറണാകുളം: കൊറോണ വൈറസ് വീണ്ടും വ്യാപിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധർ നടത്തിയ അവലോകനത്തിലാണ് കണ്ടെത്തൽ. ഗുരുതര വ്യാപനം ഇപ്പോൾ കണ്ടെത്തിയിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ നിർദേശം നൽകി.
ഏപ്രിൽ ആദ്യവാരത്തിലും രണ്ടാം വാരത്തിലും നടത്തിയ കൊറോണ പരിശോധനയിൽ ഏഴ് ശതമാനം ടെസ്റ്റുകളാണ് പോസിറ്റീവായത്. രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും വേനൽക്കാല രോഗങ്ങളേയും ഡെങ്കിപ്പനിയേയും കരുതിയിരിക്കണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശം നൽകിയിട്ടുണ്ട്.