മുംബൈ: വസായ് ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ സുവനീർ പ്രകാശനം ചെയ്തു. ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ നടന്ന ചടങ്ങിലാണ് സുവനീർ പ്രകാശനം ചെയ്തത്.
വിവിസിഎംസി മുൻ മേയർ നാരായൺ മാൻകർ , പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെബി ഉത്തംകുമാർ , വിവിസിഎംസി മുൻ കോർപ്പറേറ്റർ പ്രകാശ് റോഡ്രിഗ്സ്, ബികെഎസ് മുൻ അദ്ധ്യക്ഷൻ കെ. ഓ ദേവസി , ഷിബു നായർ ( കാർമൽ ക്ലാസസ് ), ഡോ.അജിത് മാധവൻ, ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്ര ഭരണസമിതി അദ്ധ്യക്ഷൻ പിഎസ് രാജൻ, സെക്രട്ടറി ദിനേശ് നായർ എന്നിവർ ചേർന്ന് സുവനീർ പ്രകാശനം നിർവ്വഹിച്ചു.