ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ സൈനികന്റെ സഹോദരൻ കൊല്ലപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥനായ അബ്ദുള്ള റസാഖാണ് രജൗരിയിൽ മരിച്ചത്. മസ്ജിദിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഭീകൻ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ട റസാഖിന്റെ സഹോദരൻ ടെറിട്ടോറിയൽ ആർമിയിൽ സൈനികനാണ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയതെന്നും എന്നാൽ കൊല്ലപ്പെട്ടത് റസാഖായിരുന്നുവെന്നും ബന്ധു ആരോപിച്ചു.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിലുകൾ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.















