മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടൻ ഗോവിന്ദ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മഹാരാഷ്ട്രയിലും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തും സംഭവിച്ചതെല്ലാം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്നാണ് ഗോവിന്ദയുടെ പ്രസ്താവന .
‘ എല്ലാവരും നല്ലവരുടെ പേരുകൾ അംഗീകരിക്കാറുണ്ട്. ലോകം മോദിയുടെ പേര് അംഗീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ , ലോകം അത് സ്വീകരിക്കും.” ഗോവിന്ദ പറഞ്ഞു . താരം പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് ഇതാദ്യമല്ല . അടുത്തിടെയും ഗോവിന്ദ പ്രധാനമന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിച്ചിരുന്നു.
കോൺഗ്രസിൽ നിന്ന് എംപിയായിരുന്ന ഗോവിന്ദ 2024 മാർച്ച് 28 ന് ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നു.2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഗോവിന്ദ മത്സരിച്ചിരുന്നു. മുംബൈ നോർത്തിൽ നിന്ന് തന്നെയായിരുന്നു അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചത്. എന്നാൽ, 2009ൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവയ്ക്കുകയായിരുന്നു ഗോവിന്ദ.