കലാശക്കൊട്ട് സംഘർഷത്തിൽ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കല്ലേറും കയ്യാങ്കളിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലാശക്കൊട്ട് സംഘർഷത്തിൽ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കല്ലേറും കയ്യാങ്കളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 08:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കൊട്ടിക്കലാശം അതിരുവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കൊട്ടിക്കലാശം സംഘർഷത്തിലാണ് അവസാനിച്ചത്. നെയ്യാറ്റിൻകര,കരുനാ​ഗപ്പള്ളി, പത്തനാപുരം,മലപ്പുറം, ചെങ്ങന്നൂർ,കല്പറ്റ തുടങ്ങി വിവിധ ഇടങ്ങളിലാണ് ഉന്തും തള്ളും കയ്യാങ്കളിയുമായത്. വൈകിട്ട് ആറു മണിയോടെയാണ് കൊട്ടിക്കലാശം അവസാനിച്ചത്.

നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടയിൽ സംഘർഷം

നെയ്യാറ്റിൻകരയിൽ ബിജെപി പ്രവർത്തകർക്ക് നേരെ എൽഡിഎഫ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്. പിന്നീട് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും വാക്കേറ്റമുണ്ടായി. കെഎസ്‌യു പ്രവർത്തകർ കലാശക്കൊട്ടിന് ഇടയിലേക്ക് ആയുധങ്ങളുമായി എത്തിയെന്നാണ് ആരോപണം. പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞു വെച്ചും ആവേശ പ്രകടനം നടത്തിയിരുന്നു. ഇതോടെ, കെഎസ്‍യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിനും തുനിഞ്ഞു.

കരുനാഗപ്പള്ളിയിൽ സംഘർഷത്തിൽ എംഎൽഎക്ക് പരിക്ക്

കരുനാ​ഗപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിനിടയിൽ സിഎ അടക്കം നാലു പൊലീസുകാർക്കും സിആര്‍ മഹേഷ് എംഎല്‍എക്കും പരിക്കേറ്റു. സംഘർഷത്തിനിനിടയിലുണ്ടായ കല്ലേറിലാണ് പൊലീസിനും എംഎൽഎക്കും പരിക്കേറ്റത്. സംഘർഷം രൂക്ഷമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും പൊലീസ് പ്രയോ​ഗിച്ചു.

പത്താനപുരത്ത് കയ്യാങ്കളി

കൊല്ലം പത്തനാപുരത്ത് യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിലായിരുന്നു കയ്യാങ്കളി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

മലപ്പുറത്തും കൽപ്പറ്റയിലും സംഘർഷം

മലപ്പുറത്തും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

കൽപറ്റയിൽ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാനെത്തിയ ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു.

Tags: Lok sabha Election 2024
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies