ആലപ്പുഴ: തഴുപ്പ് ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം അറസ്റ്റിൽ. ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ജിത്തുമോൻ, രഞ്ജിത്ത്, അനന്തപത്മനാഭൻ, ദിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാറിലെത്തിയ യുവാക്കൾ ജീവനക്കാരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തി. വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും സംഘം ആക്രമിക്കുകയായിരുന്നു. അമിത ലഹരിയിലായിരുന്ന യുവാക്കളിൽ നിന്നും സാഹസികമായാണ് പൊലീസ് ആയുധങ്ങൾ പിടികൂടിയത്.
കുത്തിയതോട് പൊലീസ് ആണ് സംഭവ സ്ഥലത്ത് എത്തിയത്. യുവാക്കളെ ചേർത്തല കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.