യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി ആന്റണി ബ്ലിങ്കൻ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഷി ജിൻപിങ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി ആന്റണി ബ്ലിങ്കൻ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഷി ജിൻപിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 07:51 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇതിന് തെളിവുകൾ തങ്ങൾക്ക് ലഭിച്ചതായും ആന്റണി ബ്ലിങ്കൻ അവകാശപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ആന്റണി ബ്ലിങ്കൻ ചൈനയിലെത്തിയിരുന്നു. സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലിങ്കന്റെ ആരോപണം.

ഈ വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് കഴിഞ്ഞ നവംബറിൽ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസിഡന്റ് ജോ ബൈഡൻ നൽകിയ ഈ സന്ദേശം താൻ ഇക്കുറിയും ആവർത്തിച്ചതായി ബ്ലിങ്കൻ വ്യക്തമാക്കി. എന്നാൽ ചൈന ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷി ജിൻപിങ് തനിക്ക് ഉറപ്പ് നൽകിയതായും ബ്ലിങ്കൻ വ്യക്തമാക്കി.

” വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിനെ ചൈന സ്വാധീനി്ക്കാനും ഇടപെടാനും ശ്രമിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ അങ്ങനെ ഒന്ന് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ രാജ്യത്ത് അത്തരമൊരു ഇടപെടൽ നടത്താൻ ശ്രമിക്കുന്നുവെന്ന വിവരം അതീവ സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിലെ ഇടപെടൽ ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ ചൈന ഈ സന്ദേശം ഇക്കുറി ഉൾക്കൊണ്ടുവെന്നാണ് കരുതുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും, അതൊരു സംഘർഷത്തിലേക്ക് മാറുന്ന സാഹചര്യം ഒഴിവാക്കുമെന്നും” ബ്ലിങ്കൻ പറഞ്ഞു.

അതേ സമയം യുഎസ് തെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും ഇടപെടില്ലെന്നും, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ തങ്ങൾ നോക്കേണ്ടതില്ലെന്നും ചൈന പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്ലിങ്കൻ ചൈന സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൈഡന്റേയും ഷി ജിൻപിങ്ങിന്റേയും നേതൃത്വത്തിൽ ഉന്നതതല കൂടിക്കാഴ്ച നടന്നിരുന്നു.

Tags: ChinaUS-electionANTONY BLINKEN
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies