പരാജയപ്പെടുമെന്ന് തോന്നുമ്പോൾ ഇവിഎമ്മിനെ കുറ്റപ്പെടുത്തും; ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലേറിയത് ബാലറ്റ് പേപ്പർ കൊണ്ടാണോ; വിമർശനവുമായി യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരാജയപ്പെടുമെന്ന് തോന്നുമ്പോൾ ഇവിഎമ്മിനെ കുറ്റപ്പെടുത്തും; ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലേറിയത് ബാലറ്റ് പേപ്പർ കൊണ്ടാണോ; വിമർശനവുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 02:44 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാലറ്റ് കൊള്ളയടിച്ച വ്യക്തികളാണ് ഇന്ന് ഇവിഎമ്മിനെ നിരസിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചു. പരാജയപ്പെടുമെന്ന് ഉറപ്പിച്ചപ്പോൾ ഇൻഡി സഖ്യം ഇവിഎമ്മിനെതിരെ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പാവുമ്പോൾ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇൻഡി സഖ്യത്തിലുള്ള മറ്റ് പാർട്ടികളും ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് സ്ഥിരമാണ്. ഇത് ആദ്യമായിട്ടല്ല ഇവർ ഇത്തരത്തിൽ പ്രസ്താവനകളിറക്കുന്നത്. 2014 മുതൽ കോൺഗ്രസിൽ നിന്ന് ഇത് തന്നെയാണ് നാം സ്ഥിരമായി കേൾക്കുന്നത്. എന്നാൽ ഞങ്ങൾക്ക് അവരോട് ഒന്ന് മാത്രമാണ് ചോദിക്കാനുള്ളത്. ഹിമാചൽപ്രദേശിലും കർണാടകയിലും കോൺഗ്രസ് അധികാരത്തിലേറിയത് ബാലറ്റ് പേപ്പർ ഉപയോഗിച്ചുകൊണ്ടാണോ? പരാജയപ്പെടുമ്പോൾ കോൺഗ്രസ് ഇത്തരത്തിൽ ന്യായീകരണങ്ങൾ കണ്ടെത്തും.”- യോഗി ആദിത്യനാഥ് പറഞ്ഞു.

2004 മുതലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ഇവിഎം സുതാര്യമാണെന്നുള്ളതാണ്. 2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയത് ബാലറ്റ് പേപ്പർ ഉപയോഗിച്ചാണോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇൻഡി സഖ്യം നടത്തുന്നതെന്നും അവരുടെ പരാജയം അംഗീകരിക്കാൻ സാധിക്കാത്തതിനാൽ കോൺഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കി അവകാശങ്ങൾ നിഷേധിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. 400 സീറ്റുകൾ എന്ന എൻഡിഎയുടെ സ്വപ്‌നം രാജ്യത്തെ ജനങ്ങൾ സാക്ഷാത്കരിക്കും. ഇതിന്റെ ദേഷ്യമാണ് ഇൻഡി സഖ്യം ഇവിഎമ്മിനെ കുറ്റപ്പെടുത്തി തീർക്കുന്നതെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.

Tags: UPCM Yogi adityanathFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies