23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്; വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുത്; ദു;ഖം സഹിക്കാനാകാതെ വിഷ്ണുപ്രിയയുടെ അമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്; വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുത്; ദു;ഖം സഹിക്കാനാകാതെ വിഷ്ണുപ്രിയയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 03:13 pm IST
Facebook
Twitter
WhatsAppTelegram

തലശ്ശേരി: ഏറെ ചർച്ചയായ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ വികാര നിർഭരമായി പ്രതികരിച്ച് വിഷ്ണുപ്രിയയുടെ അമ്മ. “ഞാൻ 23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്, അവളെ നഷ്ടപ്പെട്ടതു തന്നെയാണ്. കുറ്റക്കാർക്ക് കനത്ത ശിക്ഷ തന്നെ കൊടുക്കണം”, വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുതെന്നും അമ്മ പ്രതികരിച്ചു.

ഇനി ഒരു അച്ഛനും അമ്മയ്‌ക്കും ഇങ്ങനെ സങ്കടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആയിരുന്നു സഹോദരിയുടെ വാക്കുകൾ. 2022 ഒക്ടോബർ 22 നാണ് പ്രണയപ്പകയുടെ പേരിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടുകാരെല്ലാം അടുത്തുളള തറവാട്ട് വീട്ടിൽ നടന്ന ചടങ്ങിന് പോയ സമയത്താണ് കൊലപാതകം നടന്നത്. അതുകൊണ്ടു തന്നെ കേസിൽ സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ശ്യാംജിത്ത് വരുന്ന സമയത്ത് വിഷ്ണുപ്രിയ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സുഹൃത്തിന്റെ മൊഴിയാണ് നിർണായകമായത്.

തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് കേസ് പരിഗണിച്ചത്. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടി മുതൽ, 102 രേഖകൾ തുടങ്ങിയവ അനുബന്ധ തെളിവുകളായി കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. 29 മുറിവുകൾ ശരീരത്തിൽ വിഷ്ണുപ്രിയയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കിയ പ്രതി കൊലപാതകത്തിന് ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്.

പ്രതിയുടെ ക്രൂരമായ മനസാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.

Tags: വിഷ്ണുപ്രിയpanoorvishnupriya murderThalasseri courtപാനൂർവിഷ്ണുപ്രിയയുടെ അമ്മ
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies