അഗ്‌നിവീർ പദ്ധതി നിർത്തലാക്കും; 'കെജ്രിവാൾ കി ഗ്യാരന്റി'യുമായി ആം ആദ്മി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്‌നിവീർ പദ്ധതി നിർത്തലാക്കും; ‘കെജ്രിവാൾ കി ഗ്യാരന്റി’യുമായി ആം ആദ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 06:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉൾപ്പെട്ട ഇൻഡി സഖ്യം വിജയിക്കുകയാണെങ്കിൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചൈനയുടെ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യയെ മുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ ‘ കെജ്‌രിവാൾ കി ഗ്യാരന്റി’ എന്ന പേരിൽ 10 വാഗ്ദാനങ്ങളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.

രാജ്യത്ത് 24 മണിക്കൂറും വൈദ്യുതിയുണ്ടായിരിക്കുമെന്നും കറന്റ് കണക്ഷൻ ലഭിക്കാത്ത പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി എത്തിച്ചു നൽകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഡൽഹിയിലും പഞ്ചാബിലും ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിനുപുറമെ സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുമെന്നും കെജ്‌രിവാൾ വാഗ്ദാനം നൽകി. ചൈനയുടെ നിയന്ത്രണങ്ങൾ ഇല്ലാതാക്കി ഇന്ത്യയുടെ ഭൂമി തിരിച്ച് പിടിക്കുന്നതിനെ സംബന്ധിച്ചും അഗ്നിവീർ പദ്ധതി നിർത്തലാക്കുന്നതിനെ സംബന്ധിച്ചും കെജ്‌രിവാൾ സംസാരിച്ചു. ഇത്തരത്തിൽ 10 വാഗ്ദാനങ്ങളാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

എന്നാൽ ഇക്കാര്യങ്ങളൊന്നും ഇൻഡി സഖ്യവുമായി താൻ ചർച്ച ചെയ്തിട്ടില്ലെന്നും ഇൻഡി സഖ്യത്തിന് ഇക്കാര്യങ്ങളിൽ എതിർപ്പുണ്ടാകില്ലെന്ന് കരുതുന്നതായും കെജ്‌രിവാൾ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ ദാരിദ്രമുക്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ‘ മോദി കി ക്യാരന്റി’ എന്ന പേരിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ‘കെജ്‌രിവാൾ കി ഗ്യാരന്റി’ എന്ന പേരിൽ വാഗ്ദാനങ്ങളുമായി ആപ്പ് ഇപ്പോൾ രംഗത്തെത്തിയത്.

വികസിത രാജ്യമാകാനുള്ള തയ്യാറെടുപ്പുകൾ രാജ്യം നടത്തുന്നത് ലോകം സസൂക്ഷ്മമാണ് ഉറ്റുനോക്കുന്നത്. ഭാരതത്തിന്റെ വളർന്നു വരുന്ന സാങ്കേതികവിദ്യകളിലെ മാറ്റങ്ങളെ കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ ഉന്നത നേട്ടങ്ങളെ കുറിച്ചും മറ്റു രാജ്യങ്ങൾ പോലും പുകഴ്‌ത്തുമ്പോൾ ഇന്ത്യയിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നില്ലെന്ന രീതിയിലാണ് കെജ്‌രിവാൾ തന്റെ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.

Tags: AAParavind kejrivalFEATURED2
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies