മൂന്നാമൂഴം; വാരാണസിയിൽ നാമനിർദേശ പത്രിക നൽകി പ്രധാനമന്ത്രി; കളക്ടറേറ്റിലെത്തിയ മോദിക്കൊപ്പം യോഗി ആദിത്യനാഥും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാമൂഴം; വാരാണസിയിൽ നാമനിർദേശ പത്രിക നൽകി പ്രധാനമന്ത്രി; കളക്ടറേറ്റിലെത്തിയ മോദിക്കൊപ്പം യോഗി ആദിത്യനാഥും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ നേതാക്കളുടെയും ബിജെപി മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് കളക്ടറേറ്റിലെത്തി അദ്ദേഹം പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്ന സമയത്ത് മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു.

#WATCH | Prime Minister Narendra Modi files nomination from Varanasi Lok Sabha seat for #LokSabhaElections2024

Uttar Pradesh CM Yogi Adityanath is also present on the occasion. pic.twitter.com/woWNPgqdiG

— ANI (@ANI) May 14, 2024

ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഒതുക്കിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിനുള്ള മറുപടി കൂടിയായിരുന്നു യോഗിയുടെ സാന്നിധ്യം.

Prime Minister Narendra Modi files nomination from Varanasi Lok Sabha seat for #LokSabhaElections2024

Uttar Pradesh CM Yogi Adityanath is also present on the occasion. pic.twitter.com/S3JEAk3Okl

— ANI (@ANI) May 14, 2024

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, മറ്റ് നിരവധി എൻഡിഎ നേതാക്കൾ തുടങ്ങിയവർ നരേന്ദ്രമോദിയുടെ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ​ഗം​ഗാപൂജ നടത്തിയിരുന്നു. ദശാശ്വമേധിലാണ് അദ്ദേഹം ​ഗം​ഗാപൂജ ചെയ്തത്. തുടർന്ന് കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്നാണ് കളക്ടറേറ്റിലേക്ക് എത്തിയത്.

നരേന്ദ്രമോദി ഇത് എട്ടാം തവണയാണ് പാർലമെന്റിലേക്ക് ജനവിധി തേടുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഐതിഹാസിക വിജയം നേടിയിരുന്നു. ആദ്യമായി മത്സരിച്ചത് 2002ലാണ്. ​ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നാണ് മത്സരിച്ചത്. ഇതുകൂടാതെ നിയമസഭയിലേക്ക് മത്സരിച്ച് നാല് തവണ വിജയം നേടിയിരുന്നു.

ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. 2019ൽ നടന്ന വോട്ടെടുപ്പിൽ 4,75,000ത്തിലധികം വരുന്ന വമ്പിച്ച ഭൂരിപക്ഷം നേടിയായിരുന്നു അദ്ദേഹം വിജയം സ്വന്തമാക്കിയത്. ഇത്തവണയും റെക്കോർഡ് വിജയം ഉറപ്പിച്ചാണ് മോദി വാരാണസിയിൽ നിന്നും മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ട വോട്ടെടുപ്പിൽ ഏറ്റവും അവസാനത്തെ ഘട്ടമാണ് വാരാണസിയിൽ പോളിംഗ് നടക്കുക.

Tags: Narendra ModiYogi AdityanathVaranasigeneral election 2024
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies