കണ്ടാൽ കഥ കഴിഞ്ഞു; കൂകിയോ, എങ്കിൽ മരണമുറപ്പ്; കേരളം വിറപ്പിക്കുന്ന കാലൻ കോഴി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കണ്ടാൽ കഥ കഴിഞ്ഞു; കൂകിയോ, എങ്കിൽ മരണമുറപ്പ്; കേരളം വിറപ്പിക്കുന്ന കാലൻ കോഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 01:49 pm IST
Facebook
Twitter
WhatsAppTelegram

‘കാലൻ കോഴി കൂകിയോ…എങ്കിൽ മരണം ഉറപ്പ്’ ഇങ്ങനെ കേൾക്കാത്തവർ ചുരുക്കം ചിലരെ കാണൂ. ഒരു പക്ഷെ ഈ തലമുറയ്‌ക്ക് അതത്ര കേട്ട് പരിചയമുണ്ടാവണമെന്നില്ല. എന്നാൽ ഒരു പത്ത്-പതിനഞ്ച് വർഷങ്ങൾ പിറകോട്ട് പോയാൽ കാലൻ കോഴി എന്നത് ഒരു പേടി സ്വപ്നമായിരുന്നു. ഭയപ്പെടുത്തുന്ന കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാലൻ കോഴിയെ പലരും കണ്ടിട്ടില്ല എന്നതും സത്യം.

മൂങ്ങയേക്കാൾ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവുമുള്ള ഭീമാകാരനായ ഒരു പക്ഷിയാണ് ‘കാലൻ കോഴി’ എന്ന് കേരളീയർ വിളിക്കുന്ന ‘Mottled wood owl’. രാത്രി കാലങ്ങളിൽ കാലൻ കോഴിയെ കണ്ടാൽ തല കറങ്ങി വീണാലും അതിശയിക്കാനില്ല. അവയുടെ രൂപം കണ്ടാൽ ഭയക്കുമെന്ന് ഉറപ്പാണ്. വളഞ്ഞ കൂർത്ത കൊക്ക്, വലിയ ഉരുണ്ട കണ്ണുകൾ, ഗരുഡനോളം വലിപ്പം, തവിട്ട് നിറം, ശരീരത്തിൽ മുഴുവൻ പാടുകളും വരകളും. മുഖത്തിന് ചാരനിറവും കൊക്കിന് താഴെ വെളുത്ത തൂവലുകളുമാണ് ഇവയ്‌ക്ക്.

കണ്ണുകൾക്ക് കടുത്ത തവിട്ട് നിറമായിരിക്കും. വേട്ടയാടാൻ പാകത്തിന് ബലിഷ്ഠമായ കാലുകളും ഇവയ്‌ക്കുണ്ട്. ഉയരമുള്ള മരങ്ങൾക്ക് മുകളിലായിരിക്കും ഇവ മിക്കവാറും കാണുക. രാത്രിയെന്ന് മാത്രമല്ല, പകലും കാലൻ കോഴിയെ കണ്ടാൽ ഭയന്ന് വിറച്ച് പോകും. അതിന്റെ രൂപം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ അങ്ങനെയൊന്നും ഇവ കണ്ണിൽപ്പെടണമെന്നില്ല. അതിന് പ്രധാന കാരണം ഉയരമുള്ള മരങ്ങളിലാണ് ഇവ വസിക്കുന്നത് എന്നതു തന്നെ.

ഒരു നാടിനെ തന്നെ വിറപ്പിക്കാൻ കഴിയും കാലൻ കോഴിയുടെ ശബ്ദത്തിന്. രാത്രികാലങ്ങൾ വളരെ നിശബ്ദമായിരിക്കും. ആ സമയം കാലൻ കോഴിയുടെ വിളികൾ ആരെയും ഭയപ്പെടുത്തും. രണ്ട് കിലോമീറ്റർ ദൂരത്ത് വരെ ഇവയുടെ ശബ്ദം അലയടിക്കും. പിന്നെയെങ്ങനെ ഭയപ്പെടാതിരിക്കും.

രൂപവും ശബ്ദവും മാത്രമല്ല, തലമുറകൾ മാറി മാറി വന്ന കഥകളും കാലൻ കോഴിയെ ഭയക്കാൻ ഒരു കാരണമാകുന്നു. വീട്ടുവളപ്പിലെ മരങ്ങളിൽ വന്നിരുന്ന് ഇവ കരഞ്ഞാൽ ആ വീട്ടിൽ ഒരു മരണം ഉടനെന്നാണ് ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. കാലന്റെ ദൂതന്മാരായിട്ടാണ് കാലൻ കോഴിയെ കണ്ടിരുന്നത്. സന്ധ്യയുടെയും രാത്രിയുടെയും അവസാന സമയത്താണ് ഈ പക്ഷി ഉറക്കെ കൂകുന്നത്. അതിനാൽ കൂടിയാണ് ഇവയ്‌ക്ക് കാലൻ കോഴിയെന്ന് പേര് വീണതും. അന്ധ വിശ്വാസങ്ങൾ കൊണ്ട് നിറഞ്ഞതാണ് കാലൻ കോഴിയെപ്പറ്റിയുള്ള കഥകൾ.

കാലൻ കോഴി എന്ന് മാത്രമല്ല, കൊല്ലി കുറവൻ, തച്ചൻകോഴി, നെടിലാൻ എന്നീ പേരുകളിലും ‘Mottled wood owl’ കേരളത്തിൽ അറിയപ്പെടാറുണ്ട്. ഒരു കാലത്ത് കാലൻ കോഴി കണ്ണിൽപ്പെടാതിരിക്കാൻ രാത്രി കാലങ്ങളിൽ ആരും തന്നെ പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ, ഇന്ന് ഈ പക്ഷിയെ കാണുന്നത് തന്നെ അപൂർവമാണ്. നാട്ടിൻ പ്രദേശങ്ങളിലോ വനമേഖലകളിലോ കാലൻ കോഴിയെ കാണാൻ പോലും കഴിയാറില്ല. അവയുടെ ശബ്ദം ഇന്ന് നാടിനെ വിറപ്പിക്കാറില്ല. എന്തെന്നാൽ കേരളത്തിന്റെ പേടി സ്വപ്നങ്ങളിൽ ഒന്നായ കാലൻ കോഴി ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.

Tags: keralaSUBscaredMottled wood owlkalan kozhi
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies