സമ്പൂർണ്ണ വാരഫലം : 2024 മെയ് 26 മുതൽ ജൂൺ 01 വരെയുള്ള (1199 ഇടവം 12 – ഇടവം 18) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 -മേടം രാശി മുതൽ ചിങ്ങം രാശി വരെ).
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം : 2024 മെയ് 26 മുതൽ ജൂൺ 01 വരെയുള്ള (1199 ഇടവം 12 – ഇടവം 18) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 -മേടം രാശി മുതൽ ചിങ്ങം രാശി വരെ).

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 04:54 pm IST
FacebookTwitterWhatsAppTelegram

വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം ജീവിതത്തിൽ നല്ലതും മോശവും കൂടി കടന്നുവരുന്ന സമയമായിരിക്കും. ചില കാര്യങ്ങളിൽ വിജയം നേടുന്നതിനിടയിൽ ചില പ്രതിസന്ധികളോ വെല്ലുവിളികളോ ഒക്കെ നേരിടേണ്ടി വന്നേക്കാം. പൊതുവിൽ ശത്രുശല്യം ഉണ്ടായേക്കാം. പ്രത്യേകിച്ച് ജോലിസ്ഥലത്ത് ശ്രദ്ധിക്കണം. പഴയ ശത്രുക്കൾ പ്രശ്നങ്ങൾ സൃഷ്ടിക്കാനും നിലവിലുള്ള പ്രശ്നങ്ങൾ വഷളാക്കാനും സാധ്യതയുണ്ട്. ജോലിസ്ഥലത്തെ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും സഹപ്രവർത്തകരുമായും മേലധികാരികളുമായും നല്ല ബന്ധം നിലനിർത്തുകയും ചെയ്യുന്നത് നല്ലതായിരിക്കും. ജോലിയിലെ വ്യവസ്ഥയും സഹകരണവും പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കും. ഇതുകൂടാതെ, സ്ത്രീകളുമായുള്ള ഇടപഴകുന്നതലും ജാഗ്രത പാലിക്കണം. അവരിൽ നിന്ന് മാനഹാനിയോ പണനഷ്ടമോ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പ്രതേകിച്ചും അവിഹിത ബന്ധങ്ങൾ, അനാവശ്യ കൂട്ടുകെട്ടുകൾ, അപരിചിതർ ഒക്കെ ദുരിതത്തിൽ കലാശിക്കും, വളരെ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിലും ജാഗ്രത വേണം. അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നത് നല്ലതായിരിക്കും. എന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ ഭാഗ്യം തേടിയെത്തും. കാര്യങ്ങൾ മികച്ച രീതിയിലേക്ക് മാറാൻ സാധ്യതയുണ്ട്. മനസ്സിലെ അസ്വസ്ഥതകൾ മാറി സന്തോഷവും സംതൃപ്തിയും നിറയും. ധനപരമായ നേട്ടങ്ങൾക്കും ഈ സമയം അനുകൂലമാണ്. ഈ വാരം പ്രധാനമായും ശ്രദ്ധയും ജാഗ്രതയും കൈവിടരുത്. പ്രശ്നങ്ങൾ ഉണ്ടായാലും ധൈര്യത്തോടെയും വിവേകത്തോടെയും അവ നേരിടുക. ഈശ്വരവിശ്വാസം മുറുകെ പിടിക്കുകയും ദശാനാഥപ്രീതി വരുത്തുകയും ചെയുക. ഈ വെല്ലുവിളികളെ മറികടന്ന് വാരാന്ത്യത്തോടെ വിജയം കൈവരിക്കും. മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാകുന്നു.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ വാരം മനഃശക്തി ആഴത്തിൽ പരീക്ഷിക്കപ്പെടുന്ന ഒന്നായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ മനസ്സിൽ അസ്വസ്ഥതയും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. ആരോഗ്യപരമായി സൂക്ഷിക്കണം, പ്രത്യേകിച്ച് ഉദര സംബന്ധമായ പ്രശ്നങ്ങൾ, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയവ അലട്ടിയേക്കാം. ഈ സമയം ആരോഗ്യത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കണം. എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ദഹനത്തെ സഹായിക്കുന്ന ഭക്ഷണക്രമം സ്വീകരിക്കുന്നത് ഈ ആഴ്ചയിൽ ദുരിതങ്ങൾ കുറയ്‌ക്കും. നിയമപരമായ കുരുക്കുകളും ഈ വാരം ബാധിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള കേസുകളിൽ ജയിൽ ശിക്ഷ വരെ വിധിക്കപ്പെടാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമപരമായ നടപടിക്രമങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എന്നാൽ ഈ വാരം പൂർണമായും നിരാശപ്പെടേണ്ട എന്നാണ് സൂചനകൾ. വാരത്തിന്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മികച്ച രീതിയിലേക്ക് മാറാൻ സാധ്യതയുണ്ട്. ഏറെ നാളായി കാത്തിരുന്ന തൊഴിൽ വിജയം, പ്രമോഷൻ അല്ലെങ്കിൽ പുതിയ ജോലി എന്നിവ ലഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്. ആരോഗ്യവും മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും നിറയും. സാമ്പത്തികമായും പുരോഗതി പ്രതീക്ഷിക്കാം. ക്ഷമയും ധൈര്യവും പരീക്ഷിക്കപ്പെടുന്ന സമയമാണ്. വെല്ലുവിളികളെ മനസാന്നിദ്ധ്യത്തോടെ നേരിടുക. ആരോഗ്യകാര്യങ്ങളിൽ കരുതലും നിയമപരമായ കാര്യങ്ങളിൽ ജാഗ്രതയും പാലിക്കുക. വാരാന്ത്യത്തോട് കൂടി നിങ്ങളുടെ വിജയയാത്ര ആരംഭിക്കും. ഇടവകൂറിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

 

സമ്പൂർണ്ണ വാരഫലം : 2024 മെയ് 26 മുതൽ ജൂൺ 01 വരെയുള്ള (1199 ഇടവം 12 – ഇടവം 18) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 -കന്നി രാശി മുതൽ മീനം രാശി വരെ)

 

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ ആഴ്ച ജാഗ്രതയും കരുതലും പുലർത്തിയാൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. എന്നാൽ അമിത ആത്മവിശ്വാസം, അനാവശ്യ ആവേശം ഒക്കെ ദുരിതത്തിൽ കൊണ്ടുചെന്നെത്തിച്ചേക്കാം. ഭാര്യാഭർത്താക്കൾ തമ്മിൽ സ്നേഹവും കരുതലും വർദ്ധിക്കുന്നതിന് ഈ ആഴ്ച അനുകൂലമാണ്. പരസ്പരം സംസാരിക്കാനും കാര്യങ്ങൾ തുറന്നു പറയുവാനും സമയം നൽകുന്നത് നല്ല ഫലങ്ങൾ തരും. പിണങ്ങി അകന്നു നിൽക്കുന്നവർ തമ്മിൽ സന്ധിസംഭാഷണം നടത്തുവാൻ ഒക്കെ പറ്റിയ സമയം ആണ്. സ്വന്തം ബിസിനസ്സ് നടത്തുന്നവർക്ക് ലാഭകരമായ പുതിയ കരാറുകൾ ഒപ്പുവയ്‌ക്കാനുള്ള അവസരങ്ങൾ ലഭിക്കുന്ന സമയമാണിത്. പുതിയ നിക്ഷേപങ്ങൾ ആലോചിക്കുന്നതിനും ഈ സമയം അനുയോജ്യമാണ്. ബിസിനസ്സിൽ നിന്നും ലഭിക്കുന്ന നേട്ടങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ ആഴ്ചയിൽ ചെറിയ അസുഖങ്ങൾ ശല്യപ്പെടുത്താൻ ഉള്ള സാധ്യതയുണ്ട്. ജങ്ക് ഫുഡ് കഴിക്കുന്നതും അമിത ജോലിയും ഒഴിവാക്കുക. പിതാവിനെയോ പിതൃ ബന്ധുക്കളെയോ അനാരോഗ്യം ബാധിക്കാനുള്ള സാധ്യതയുണ്ട്. അവർക്ക് ആശുപത്രി വാസം ആവശ്യമായി വന്നേക്കാം. കൃത്യമായ പരിചരണം ലഭിക്കാതിരുന്നത് ജീവഹാനി വരെ സംഭവിക്കാൻ സാധ്യതയുണ്ട്. അവരുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും അവർക്ക് ആവശ്യമായ പരിചരണം നൽകുകയും ചെയ്യുക. സ്വത്തു സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. കോടതി വ്യവഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഈ ആഴ്ചയിൽ സ്വത്തുമായി ബന്ധപ്പെട്ട കേസുകളിൽ പരാജയം നേരിടാനുള്ള സാധ്യതയുണ്ട്. യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. യാത്രകൾ അപകടങ്ങൾക്ക് കാരണമാകാം. മിഥുനകൂറിലുള്ള മകയിരം നക്ഷത്രക്കാർ വ്യാഴാഴ്ചയും തിരുവാതിര, പുണർതം നക്ഷത്രക്കാർ വെള്ളിയാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ ആഴ്ച പൊതുവിൽ സമ്മിശ്ര ഫലങ്ങൾ നൽകും. സന്തോഷവും സമാധാനവും ഉണ്ടാകുമെങ്കിലും ചില താരതമ്യേന ചെറിയ പ്രശ്നങ്ങൾ വന്നു ചേരും. സന്തോഷവും സങ്കടവും തുല്യതയിൽ അനുഭവിക്കേണ്ട കാലം ആകുന്നു. ശത്രുക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ എത്രയൊക്കെ കിണഞ്ഞു പരിശ്രമിക്കുമെങ്കിലും അപ്രതീക്ഷിത ഭാഗ്യത്താലും ദൈവാധീനത്താലും ശത്രുക്കൾ നിഷ്പ്രഭരാകും. ഈ ഭാഗ്യവും ദൈവാധീനവും എല്ലാ കാര്യങ്ങളും അനുഭവപ്പെടും. സ്ത്രീകളുമായുള്ള ബന്ധം വളരെ സന്തോഷകരമായിരിക്കും. അവരുടെ കൂടെ സമയം ചിലവഴിക്കാനും അവരുടെ പിന്തുണ അനുഭവിക്കാനുമുള്ള അവസരങ്ങൾ ലഭിക്കും. പ്രണയാഭ്യർത്ഥന, വിവാഹാലോചന, ഒക്കെ തുടങ്ങി വയ്‌ക്കാൻ പറ്റിയ സമയം ആയി പരിഗണിക്കാം. കുടുംബ ജീവിതത്തിലും പുതുമയുണ്ടാകും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനും തുറന്നു സംസാരിക്കാനുമുള്ള അവസരം ലഭിക്കും. പിരിഞ്ഞു താമസിച്ചിരുന്നവർ ഒരുമിക്കാൻ പറ്റിയ ആഴ്ചയാണ്. ഇതിന്റെ ഫലമായി കുടുംബത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കാനും സാധ്യതയുണ്ട്. എന്നാൽ, ഈ സന്തോഷങ്ങളുടെ ഒപ്പം, ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ഹൃദയം, ദഹനവ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അമിതഭക്ഷണം, പഴകിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പര്യാപ്തമായ വിശ്രമവും ഉറപ്പാക്കണം. ചെറിയ അസ്വസ്ഥതകൾ വേണ്ട പോലെ പരിഗണിക്കാതെ ഗൃഹവൈദ്യം നടത്തുന്നതിന് വലിയ വില നൽകേണ്ടി വന്നേക്കാം.യുക്തിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്താൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്ന ഒരു വാരമാണ് വരാൻ പോകുന്നത്. കർക്കിടകകൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ സംഭവിക്കുകയും സജീവമായ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യും. സഞ്ചാര ശീലം വർദ്ധിക്കുകയും അതുവഴി പുതിയ അവസരങ്ങളും സാധ്യതകളും തേടി വരാനും സാധ്യത കാണുന്നു. യാത്രകൾ കുടുംബത്തിൽ നിന്ന് ദൂരെ താമസിക്കേണ്ട അവസ്ഥ ഉണ്ടാക്കാം, എന്നാൽ അത് ഭാവിയിൽ നേട്ടം കൊണ്ടുവരുന്ന കാര്യമായിരിക്കും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനുള്ള സാധ്യതയും ഉണ്ട്. ഈ സന്തോഷകരമായ ആഘോഷങ്ങളിൽ പങ്കെടുക്കുകയും അതിൽ നിന്ന് സംതൃപ്തിയും സന്തോഷവും നേടുകയും ചെയ്യും. ഏർപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും ഫലപ്രദവും ലാഭകരവുമായിരിക്കും. വളരെക്കാലമായി പ്ലാൻ ചെയുന്ന പ്രോജെക്ടുകൾ ഒക്കെ തുടങ്ങി വയ്‌ക്കാൻ പറ്റിയ സമയം ആണ്. വാഹനഭാഗ്യം ലഭിക്കുകയും മുൻ സൂചിപ്പിച്ച പോലെ യാത്രകളിൽ നിന്ന് നേട്ടം ഉണ്ടാകുകയും ചെയ്യും. പല ഭാഗ്യാനുഭവങ്ങളും തേടി വരും. ഭാഗ്യപരീക്ഷണം അനുകൂലത്തിൽ വരും. എന്നാൽ യുക്തി ചിന്ത പരീക്ഷിക്കാതെ ന്യായമായ ഭാഗ്യം സിദ്ധിക്കാൻ ശ്രമിക്കുക. എന്നിരുന്നാലും, ശത്രുക്കളിൽ നിന്ന് അപകടസാധ്യത ഉണ്ടെന്നതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. വാക്കുകളിലും പ്രവൃത്തികളിലും ശ്രദ്ധാലുവായിരിക്കുകയും അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുക. അനുകൂല അനുഭവങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യ സഹജമായ ആവേശവും അഹങ്കാരവും ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പുതിയ അവസരങ്ങൾക്ക് തുറന്ന മനസ്സോടെ നിൽക്കുകയും ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുകയും ചെയ്യുക. ജീവിതത്തിൽ ധാരാളം നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള വാരമാണ് മുന്നിൽ വരുന്നത്. ചിങ്ങകൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies