വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ജീവിതത്തിൽ സമ്മിശ്രഫലങ്ങൾ നിറഞ്ഞതായിരിക്കും. വാരാരംഭത്തിൽ, ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ചും അമ്മയ്ക്കോ ജീവിത പങ്കാളിക്കോ കുട്ടികൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഇത് രോഗം, അപകടം, അല്ലെങ്കിൽ മറ്റ് ചെറിയ പ്രതിസന്ധികൾ പോലുള്ള രൂപത്തിൽ ആയിരിക്കാം. ഈ സാഹചര്യം നിങ്ങളെ വളരെയധികം വേദനിപ്പിക്കുകയും മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യും. കൂടാതെ, വ്യക്തിപരമായ കാര്യങ്ങളിൽ അമിതമായ സംശയവും ഉത്കണ്ഠയും അനുഭവപ്പെടാം. സ്വയം അനാവശ്യമായി കാര്യങ്ങളെ ബന്ധപ്പെടുത്തി ചിന്തിക്കുകയും അതിൽ നിന്ന് സംശയങ്ങൾ ഉണ്ടാകുകയും ചെയ്യാം. ഇത് പങ്കാളിയുമായി തർക്കങ്ങൾക്കും തുടർന്ന് ഉറക്കക്കുറവിനും കാരണമാകും. ജോലിസ്ഥലത്തും പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരോട്, പ്രധാനമായും മേലധികാരികളോട് യുക്തിപൂർവം സംസാരിക്കുക. നേരിടാൻ കഴിയാത്ത പ്രതിസന്ധികൾ വരുകയോ, ഉത്തരവാദിത്തങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടുകയോ ചെയ്യുന്നതായി തോന്നിയാൽ ഒന്നോ രണ്ടോ പ്രവർത്തി ദിനങ്ങൾ അവധിയെടുക്കുന്നതാകും ഉചിതം. അല്ലാത്തപക്ഷം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
വാരം കഴിയുന്തോറും, പ്രിയപ്പെട്ടവരുടെ ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. തൊഴിലിൽ കഠിനാധ്വാനവും സമർപ്പണവും അംഗീകരിക്കപ്പെടുകയും അഭിനന്ദനവും സ്ഥാനക്കയറ്റവും പോലുള്ള നേട്ടങ്ങൾ കൈവരിക്കാനും സാധ്യതയുണ്ട്. ഈ വാരം ഫലപ്രദമായി മുന്നേറാൻ, കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും അവർക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുക. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുക. സംശയങ്ങളും ഭയങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുക. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരിശ്രമം തുടരുകയും ചെയ്യുക. കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ ആഴ്ചയിൽ ജീവിതത്തിൽ സന്തോഷവും നേട്ടങ്ങളും നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ട്. വ്യപഹാരങ്ങളിൽ വിജയം ഉണ്ടാകുകയും അത് വഴി മനഃസന്തോഷം ലഭിക്കുകയും ചെയ്യും. വാഹനഭാഗ്യം ഉണ്ടാകാൻ യോഗം കാണുന്നു. സാമ്പത്തികമായി ഉന്നതിക്കു ഉതകുന്ന അളവിലെ ധനനേട്ടം ഉണ്ടായേക്കാം. ആരോഗ്യവാനാകും ഈ വാരത്തിൽ. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ലക്ഷ്യങ്ങൾ നേടാനും ഇത് ഒരു നല്ല സമയമാണ്. എന്നിരുന്നാലും, ചില ചെറിയ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ചില സമയങ്ങളിൽ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിൽ സംഭവിക്കാത്തത് നിങ്ങളുടെ മനസ്സിന് അസ്വസ്ഥത നൽകും. ഈ സ്വപ്നങ്ങൾ എന്തുകൊണ്ടാണ് കാണുന്നത് എന്നും അതൊക്കെ എന്തുകൊണ്ടാണ് സംഭവിക്കാത്തതെന്നും മനസ്സിലാക്കാൻ സാധിക്കാതെ വന്നേക്കാം. ഈ സ്വപ്നങ്ങളെക്കുറിച്ച് വിഷമിക്കുന്നതിനു പകരം, ലക്ഷ്യങ്ങൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
സത്സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. അവരുടെ സാന്നിധ്യം മനസ്സിന് സന്തോഷം നൽകുകയും സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുകയും ചെയ്യും. അവരുമായി ആശങ്കകളും സന്തോഷങ്ങളും പങ്കുവെക്കാൻ മടിക്കരുത്. എന്നാൽ, കുടുംബപരമായി ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളോ തെറ്റിദ്ധാരണകളോ കാരണം ഈ അസ്വസ്ഥതകൾ ഉണ്ടാകാം. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ഷമയോടെയും ധാരണയോടെയും സമീപിക്കേണ്ടത് പ്രധാനമാണ്. അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ശ്രമിക്കുകയും തുറന്ന മനസ്സോടെ അവരുമായി സംസാരിക്കുകയും ചെയ്യുക. തുലാക്കൂറിലുള്ള ചിത്തിര നക്ഷത്രക്കാർ വ്യാഴാഴ്ചയും, ചോതി, വിശാഖം നക്ഷത്രക്കാർ വെള്ളിയാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ധൈര്യവും നേട്ടങ്ങളും നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ട്. അസാധാരണമായ ധൈര്യം മനസ്സിൽ നിറയുകയും പല ആപത്തു ഘട്ടങ്ങളിലും രക്ഷപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. സ്വന്തം ധൈര്യവും ഉൾക്കരുത്തും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കും. മനസ്സിലെ ധൈര്യം ഉപയോഗിച്ച് പുതിയ അവസരങ്ങൾ ഏറ്റെടുക്കുകയും ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യുക. ഈ വാരത്തിൽ സാമ്പത്തിക നേട്ടങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ സാമ്പത്തിക നേട്ടങ്ങൾ / ധന സ്രോതസുകൾ വഴി പണം വന്നു ചേരുമ്പോൾ, അവ ജാഗ്രതയോടെ ചെലവഴിക്കുകയും സമ്പാദ്യം നടത്തുകയും ചെയ്യുക. ആഗ്രഹിച്ചിരുന്ന ആടായാഭരണങ്ങൾ ലഭിക്കുകയും ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം നേടുകയും ചെയ്യും. രുചികരമായ വിശേഷ ഭക്ഷണ സുഖവും ലഭിക്കും.
എന്നാൽ, ഈ വാരം ചില വ്യക്തിപരമായ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. മാതാവിനോ മാതൃ ബന്ധുക്കൾക്കോ കഷ്ടപാടുകളും ദുരിതങ്ങളും കൂടുകയും അച്ഛനും അമ്മയും തമ്മിൽ പിരിയുവാൻ വരെ സാധ്യത ഉണ്ട്. ഈ സാഹചര്യം വളരെയധികം വേദനിപ്പിക്കുകയും മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യും. തളരാതെ നേരിടേണ്ട സമയം ആണ്. മാതാപിതാക്കളെ പിന്തുണയ്ക്കുകയും അവർക്ക് ആവശ്യമായ സഹായം നൽകുകയും ചെയ്യുക. കുടുംബാംഗങ്ങളുമായി തുറന്നു സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഈ വാരം ധൈര്യത്തോടെ നേരിടാൻ കഴിയുമെങ്കിൽ, നല്ല നേട്ടങ്ങൾ കൈവരിക്കാനും ജീവിതത്തിൽ സന്തോഷം കൊണ്ടുവരാനും സാധിക്കും. വൃശ്ചികക്കൂറിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ വാരം രോഗശമനവും സന്തോഷവും വിജയവും നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള രോഗാദിദുരിതങ്ങൾ മാറി നിങ്ങളുടെ ആരോഗ്യം വർദ്ധിക്കും. ജീവിതത്തിൽ ഒരു പുത്തൻ ഉണർവ് അനുഭവപ്പെടും. അപ്രതീക്ഷിതമായ ചില ഭാഗ്യാനുഭവങ്ങളും തേടി വന്നേക്കാം. എന്നാൽ, ഈ വാരം ചില വ്യക്തിപരമായ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. വേണ്ടപ്പെട്ടവരുടെ (പ്രത്യേകിച്ചും രക്തബന്ധത്തിൽ ഉള്ളവരുടെ) പെട്ടന്നുള്ള വിയോഗം മനസ്സിൽ ഞെട്ടലുണ്ടാക്കുകയും വേദന നൽകുകയും ചെയ്യും. ഈ സാഹചര്യം നേരിടാൻ ധൈര്യവും ക്ഷമയും കൈവരിക്കാൻ ശ്രമിക്കുക. വ്യക്തിപരമായ നഷ്ടങ്ങളും പ്രശ്നങ്ങളും നേരിടുമ്പോൾ പരിഭ്രാന്തരാകാതെ ക്ഷമ പാലിക്കുകയും ധൈര്യത്തോടെ മുന്നോട്ട് പോകുകയും ചെയ്യുക. വെല്ലുവിളികൾ നേരിടുമ്പോൾ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സഹായം തേടുന്നതിൽ മടിക്കരുത്. അവരുടെ പിന്തുണ നിങ്ങൾക്ക് കരുത്ത് പകരും. ജോലിസ്ഥലത്ത്, സ്വതസിദ്ധമായ ശൈലിയിൽ ഒരു പ്രോജക്റ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ കഴിവും സർഗ്ഗാത്മകതയും മേലധികാരിയെ ആകർഷിക്കുകയും അവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും. വളരെക്കാലത്തെ കഠിനാധ്വാനത്തിനു ഫലം കിട്ടുന്ന സമയം ആണ്. ചിന്താശേഷി വർദ്ധിക്കുകയും നിങ്ങൾ പറയുന്ന കാര്യങ്ങൾ യാഥാർത്ഥ്യത്തിൽ സംഭവിക്കാനും സാധ്യതയുണ്ട്.
അനാവശ്യ ചിന്തകളിലും സംശയങ്ങളിലും സമയം കളഞ്ഞു അവസരങ്ങൾ നഷ്ടപ്പെടുത്താതെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുക. എന്നാൽ, ഈ വാരത്തിൽ കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാതാപിതാക്കളുമായും സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ക്ഷമയോടെയും ധാരണയോടെയും അവരെ സമീപിക്കാൻ ശ്രമിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുക. മെയ് 26 (ഞായറാഴ്ച), മെയ് 27 (തിങ്കളാഴ്ച), മെയ് 28 (ചൊവ്വാഴ്ച) ദിനങ്ങൾ യഥാക്രമം മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ വാരം ബഹുഭൂരിപക്ഷത്തിനും നിരവധി സന്തോഷകരമായ സംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ട്. പ്രധാനമായും വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് ഇത് നല്ല ആഴ്ചയാണ്. ഇഷ്ടപെട്ട മേഖലയിൽ അനുയോജ്യമായ തൊഴിലവസരങ്ങൾ ഉയർന്നുവന്നേക്കാം. ഏജൻസികളിൽ നിന്നോ നേരിട്ടുള്ള കമ്പനി ബന്ധങ്ങളിൽ നിന്നോ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ലഭിക്കുന്ന അവസരങ്ങൾ തിരഞ്ഞെടുക്കുന്നതിനുമുമ്പ് നല്ല ഗവേഷണം നടത്തുകയും എല്ലാ വ്യവസ്ഥകളും വ്യക്തമാക്കുകയും ചെയ്യുക. 2020 മാർച്ചിൽ മുതൽ നടപ്പിലാക്കിയ ചില യാത്ര നിയന്ത്രണങ്ങൾ ഒക്കെയും ഇപ്പോഴും വന്നുചേരാൻ സാധ്യതയുള്ളതിനാൽ ലഭിച്ച അവസരം ഉപയോഗിക്കാൻ തീരുമാനിച്ചാൽ ഉടനെ തന്നെ യാത്രക്ക് തയ്യാറാവുക.
ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നല്ല ഫലം തരുന്നതോ പെട്ടെന്നുള്ള അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതോ ആകാം. ധനകാര്യങ്ങളിൽ വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ ഓർക്കുക. അവിവാഹിതർക്ക് ഈ ആഴ്ചയിൽ നല്ല വിവാഹാലോചനകൾ വന്നേക്കാം. ചിലർക്ക് അപ്രതീക്ഷിതമായ വിവാഹനിശ്ചയം നടക്കാനും പോലും സാധ്യതയുണ്ട്. വിവാഹാലോചനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും പങ്കാളിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നന്നായി അന്വേഷിക്കുകയും ചെയ്യുക. തിരക്കു പിടിച്ച തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. കഴിയുമെങ്കിൽ ജാതക ഗണനം നടത്തി തന്നെ മുന്നോട്ട് പോകുക. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കാനുള്ള സാധ്യതയുണ്ട്. കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ വന്നേക്കാം. എന്നാൽ, ചില പ്രശസ്ത കലാകാരന്മാർക്ക് മാതാപിതാക്കളുടെ വിയോഗം സംഭവിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. മെയ് 28 (ചൊവ്വാഴ്ച), മെയ് 29 (ബുധനാഴ്ച), മെയ് 30 (വ്യാഴാഴ്ച) ദിനങ്ങൾ യഥാക്രമം ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാങ്ങങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ നിരവധി സന്തോഷകരമായ സംഭവങ്ങൾക്ക് വഴിയൊരുക്കും. വളരെ കാലമായി പിണങ്ങിയിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ഈ ആഴ്ചയിൽ അവസരം ലഭിക്കും. ഈ കൂടിച്ചേരൽ നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയും ചെയ്യും. വേണ്ടപ്പെട്ടവരുടെ വിവാഹത്തിൽ പങ്കെടുക്കാനും ഈ ആഴ്ചയിൽ അവസരം ലഭിക്കും. അല്ലെങ്കിൽ, നിങ്ങൾ തന്നെ മുൻകൈയെടുത്തു ഒരു വിവാഹം നടത്തി കൊടുക്കാൻ തീരുമാനിക്കാം. ഈ സംഭവം അംഗീകാരത്തിന് പുറമെ ധാരാളം സന്തോഷവും ആഘോഷവും നിറയ്ക്കും.സന്താനങ്ങളുടെ കാര്യത്തിൽ ഈ ആഴ്ചയിൽ സന്തോഷകരമായ വാർത്തകൾ ലഭിക്കും. അവരുടെ പുരോഗതിയിൽ അഭിമാനം തോന്നും. അവരെ കുറിച്ചുള്ള ഉത്ക്കണ്ഠ ഒക്കെ മാറും. അവരുടെ വിദ്യാഭ്യാസം, ജോലി, അല്ലെങ്കിൽ വ്യക്തിജീവിതം എന്നിവയിൽ അവർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ ഈ ആഴ്ച നല്ല മാറ്റങ്ങൾ അനുഭവപ്പെടും. ആരോഗ്യം മെച്ചപ്പെടുകയും കൂടുതൽ ഊർജ്ജവും ഉത്സാഹവും തോന്നുകയും ചെയ്യും.
എന്നിരുന്നാലും ഈ സമയം ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ധാരാളം വിശ്രമിക്കാനും ശ്രദ്ധിക്കുക. മനഃശാന്തിയും ഈ ആഴ്ചയിൽ അനുഭവപ്പെടും. ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സമാധാനവും സന്തോഷവും അനുഭവപ്പെടാനും ഈ സമയം ഉപയോഗിക്കുക. ഈ ആഴ്ച ജീവിതത്തിൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഈ അനുകൂല സമയം ഫലപ്രദമായി ഉപയോഗിക്കുകയും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക. മെയ് 30 (വ്യാഴാഴ്ച) അവിട്ടം നക്ഷത്രക്കാരുടെയും മെയ് 31 (വെള്ളിയാഴ്ച) ചതയം, പൂരുരുട്ടാതി നക്ഷത്രക്കാരുടെയും പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ ആഴ്ച വളരെ അനുകൂലകരമായ സമയമാണ്. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഈ ആഴ്ചയിൽ സാധിക്കും. കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഫലം ലഭിക്കുന്ന സമയമാണിത്. ശത്രുക്കളെ തോൽപ്പിക്കാനും ഈ ആഴ്ചയിൽ സാധ്യതയുണ്ട്. ഈ രാശിക്കാരുമായി ശത്രുത കാണിക്കുന്നവർക്ക് വമ്പൻ തിരിച്ചടിയും നേരിടേണ്ടി വന്നേക്കാം. കീർത്തിയും വിജയവും നേടാനുള്ള അവസരങ്ങളും ഈ ആഴ്ചയിൽ ലഭിക്കും. ജോലിസ്ഥലത്ത് അംഗീകാരവും പ്രശംസയും ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബബന്ധങ്ങളിൽ സന്തോഷവും സമാധാനവും നിറയും. സുഹൃത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാനും ഈ ആഴ്ചയിൽ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ ആഴ്ചയിൽ പരിഹാരം കാണാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്ക് അവസാനം കുറിച്ച് ഈ ആഴ്ചയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിത പങ്കാളിക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാനോ പുതിയ ജോലി ലഭിക്കാനോ സാധ്യതയുണ്ട്.
ഈ ആഴ്ചയിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ അനുകൂല സമയം ഫലപ്രദമായി ഉപയോഗിക്കുക. എന്നാൽ അമിത ആത്മവിശ്വാസം പടിക്ക് പുറത്തു വയ്ക്കുക. അഹങ്കാരം വെടിഞ്ഞ് വിനീതതയോടെ പെരുമാറുക. ശത്രുക്കളെ അട്ടിമറിക്കാൻ കഴിയും എന്ന തിരിച്ചറിവിൽ ശത്രുക്കളെ വെല്ലുവിളിക്കാൻ ശ്രമിക്കരുത്. വന്നു ചേരുന്ന അവസരങ്ങൾ കൈവിട്ടു കളയാതിരിക്കാൻ ശ്രദ്ധിക്കുക. മീനക്കൂറിലുള്ള രേവതി നക്ഷത്രക്കാർ ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്. മെയ് 31 (വെള്ളിയാഴ്ച), ജൂൺ 1 (ശനിയാഴ്ച), ദിനങ്ങൾ യഥാക്രമം പൂരുരുട്ടാതി, ഉത്രട്ടാതി, നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V