പുറത്തുനിന്നുള്ള ആളായി ബോളിവുഡ് എന്നെ കണക്കാക്കി; എന്നാൽ രാജ്യം ഭരിക്കുന്ന പാ‍ർട്ടി എനിക്ക് ലോക്സഭാ സ്ഥാനാർത്ഥിത്വം നൽകി: നന്ദി പറഞ്ഞ് കങ്കണ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുറത്തുനിന്നുള്ള ആളായി ബോളിവുഡ് എന്നെ കണക്കാക്കി; എന്നാൽ രാജ്യം ഭരിക്കുന്ന പാ‍ർട്ടി എനിക്ക് ലോക്സഭാ സ്ഥാനാർത്ഥിത്വം നൽകി: നന്ദി പറഞ്ഞ് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 07:28 pm IST
Facebook
Twitter
WhatsAppTelegram

മാണ്ഡി: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കങ്കണ റണാവത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ സാധിച്ചതിലാണ് അവർ നന്ദിയറിയിച്ചത്. മോദിയുടെ വികസന പ്രവർത്തങ്ങളെയും കങ്കണ അഭിനന്ദിച്ചു.

“ബോളിവുഡിൽ എന്നെ പുറത്തു നിന്നുള്ളൊരു ആളായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. അവർ എന്റെ ഇംഗ്ലീഷിനെ കളിയാക്കിയിരുന്നു. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയും ലോകത്തിലെ തന്നെ ആരാധ്യനായ നേതാവ് പ്രധാനമന്ത്രി മോദിയും എന്നെയാണ് മാണ്ഡിയിലെ ജനങ്ങളുടെ ക്ഷേമത്തിനും അവരെ സേവിക്കാനുമായി തെരഞ്ഞെടുത്തിരിക്കുന്നത്. പർവതങ്ങളുടെ മകളെ അവർ ഇതിനായി തെരഞ്ഞെടുത്തു. ഹിമാചലിൽ എല്ലാ സ്ത്രീകൾക്കും ജനങ്ങൾക്കും വേണ്ടി ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ബഹുമാനപൂർവ്വം തല കുനിക്കുന്നു,” കങ്കണ പറഞ്ഞു.

ഹിമാചലിന് വേണ്ടി മോദി മുന്നോട്ട് വച്ച മൂന്ന് അജണ്ടകളാണ് റോഡുകൾ, വിദ്യാഭ്യാസം ആരോഗ്യം എന്നിവ. ഇവയിലാണ് മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ, ഗഡ്കരി ഇവരെല്ലാം പ്രവർത്തിച്ചതും അവരുടേതായ നാഴികക്കല്ലുകൾ സൃഷ്ടിച്ചതും. തെരഞ്ഞെടുക്കപ്പെട്ടാൽ താനും ഈ മൂന്ന് അജണ്ടകൾ മുൻനിർത്തി പ്രവർത്തിക്കുമെന്നും മണ്ഡലത്തിനുവേണ്ടി ആധുനിക വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും കങ്കണ പറഞ്ഞു.

നേരത്തെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി മോദി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. തൊഴിൽ മേഖലയിലും സംവരണത്തിലുമെല്ലാം സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി കൈക്കൊണ്ട നയങ്ങളെ കടന്നാക്രമിച്ച മോദി, പ്രതിപക്ഷം വികസനത്തിന്റെ വാതിലുകൾ ജനങ്ങൾക്ക് മുൻപിൽ കൊട്ടിയടയ്‌ക്കുകയാണെന്ന് ആരോപിച്ചു.

Tags: BJPkangana ranautpm modiMaandiLS Polls
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies