കർഷകർക്ക് വേണ്ടിയാണ് ജയസൂര്യയും ഞാനും പ്രതികരിച്ചത്; മിണ്ടാതിരിക്കാൻ അറിയില്ല; കേരളത്തിൽ കർഷകർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു: കൃഷ്ണപ്രസാദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കർഷകർക്ക് വേണ്ടിയാണ് ജയസൂര്യയും ഞാനും പ്രതികരിച്ചത്; മിണ്ടാതിരിക്കാൻ അറിയില്ല; കേരളത്തിൽ കർഷകർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു: കൃഷ്ണപ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 01:31 pm IST
Facebook
Twitter
WhatsAppTelegram

കർഷകർക്ക് വേണ്ടി പിണറായി ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ സിനിമാതാരമാണ് കൃഷ്ണ പ്രസാദ്. കർഷകർക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ നടൻ ജയസൂര്യ വിഷയത്തിൽ പ്രതികരിച്ചതോടെ വലിയ വിവാദമാണ് കേരളത്തിൽ ഉണ്ടായത്. ഇരുവർക്കും എതിരെ ഇടതു സൈബർ ഇടങ്ങളിൽ നിന്നും വലിയ തോതിൽ ആക്രമണം ഉണ്ടായി. മന്ത്രിമാരടക്കം സർക്കാരിന്റെ പോരായ്മകൾ മറച്ചുവച്ചുകൊണ്ട് സിനിമാതാരങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ വിവാദങ്ങളും വിദ്വേഷങ്ങളും നേരിട്ട് കൃഷ്ണപ്രസാദ് കർഷകർക്ക് വേണ്ടി അടിയുറച്ചു നിന്നു. അന്നുണ്ടായ വിവാദങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ കർഷകർ നേരിടേണ്ടിവരുന്ന ദുരിതത്തെ പറ്റി കൃഷ്ണപ്രസാദ് തുറന്നു പറയുന്നത്.

“ഇന്നും പട്ടിണി കിടക്കുന്ന കർഷകർ നിരവധിയാണ്. ഞാൻ പ്രതികരിക്കുന്ന ഒരാളാണ്. നല്ലതായാലും ചീത്തയായാലും ഞാൻ പ്രതികരിക്കും. എന്തെങ്കിലും കേട്ടാൽ മിണ്ടാതിരിക്കുന്ന ഒരാളല്ല. കൃഷിയുടെ കാര്യത്തിൽ ഞങ്ങൾ ഇടപെട്ടിരുന്നു. നാൽപതിനായിരത്തോളം കർഷകർക്ക് അവകാശപ്പെട്ട പണം കിട്ടാതെ വന്നതോടെയാണ് ഞങ്ങൾ ശബ്ദമുയർത്തിയത്. ഏഴെട്ടു മാസമായി അതു മുടങ്ങി. എന്റെ സുഹൃത്തായ ജയസൂര്യ അതിൽ പ്രതികരിച്ചു. അതു കൂടുതൽ വിവാദമായി. പക്ഷേ അതുകൊണ്ട് ഒരു ഗുണമുണ്ടായി. കിട്ടാതിരുന്ന പൈസ വലിയ താമസം കൂടാതെ കർഷകർക്ക് ലഭിച്ചു”.

“ബാങ്കിൽ നിന്ന് തരുന്നത്  ലോൺ ആണെന്ന് ഞാൻ പറഞ്ഞപ്പോഴാണ് കർഷകർ പോലും അറിയുന്നത്. നെൽകൃഷി ചെയ്യുന്ന 90% ആൾക്കാരും പാവങ്ങളാണ്. അവർക്ക് വലിയ വിദ്യാഭ്യാസം ഉണ്ടാവണമെന്നില്ല. ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന പേപ്പർ അവർ ഒപ്പിടുന്നു എന്ന് മാത്രം. അങ്ങനെയുള്ളവരെ വിഡ്ഢികളാക്കുന്നു. അതിനെതിരെയാണ് ഞങ്ങൾ പ്രതികരിച്ചത്. അപ്പോൾ ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നു, ഈ രാഷ്‌ട്രീയ പർട്ടിക്കെതിരെ മാത്രം  പറയുന്നു എന്ന പേരിൽ വിമർശിച്ചു. ആരാണോ ഭരിക്കുന്നത് അവരാണ് നമ്മൾക്കിത് ചെയ്തു തരേണ്ടത്. അത് ആരായാലും അവർക്കെതിരെ ഞങ്ങൾ പ്രതികരിക്കും. കേരളത്തിൽ കർഷകർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്”- കൃഷ്ണപ്രസാദ് പറഞ്ഞു.

 

 

Tags: farmeractor jayasuryaPinarayi GovernmentkeralaKrishna Prasadh
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies