സമ്പൂർണ്ണ വാരഫലം : 2024 ജൂൺ 02 മുതൽ ജൂൺ 08 വരെയുള്ള (1199 ഇടവം 19 – ഇടവം 25) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 -മേടം രാശി മുതൽ ചിങ്ങം രാശി വരെ)
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം : 2024 ജൂൺ 02 മുതൽ ജൂൺ 08 വരെയുള്ള (1199 ഇടവം 19 – ഇടവം 25) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 -മേടം രാശി മുതൽ ചിങ്ങം രാശി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 11:54 am IST
FacebookTwitterWhatsAppTelegram

വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം രോഗശാന്തിയുടെ സൂചനകള്‍ കാണുന്നുണ്ടെങ്കിലും, കണ്ണിന്റെ കാര്യത്തിൽ ജാഗ്രത വേണം. യാത്ര ചെയുമ്പോൾ നേത്രങ്ങളെ സംരക്ഷിക്കുക. കണ്ണിൽ അസ്വസ്ഥതയോ തലവേദനയോ കാഴ്ചയിൽ മങ്ങലോ അനുഭവപ്പെടുന്നെങ്കിൽ അത് അവഗണിക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണണം. തൊഴിൽ ജീവിതം ഈ വാരം വെല്ലുവിളി നിറഞ്ഞതായിരിക്കും. ജോലിഭാരം കൂടാനും മാനസിക സമ്മർദ്ദം അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട രേഖകൾ കൈമോശം വന്നേക്കാം അല്ലെങ്കിൽ തെറ്റായ കൈകളിൽ എത്തിപ്പെട്ടേക്കാം. ഇത് മേലധികാരിയുടെ അതൃപ്തിക്ക് കാരണമാകുകയും ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയാക്കും. സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത പാലിക്കണം. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്.

കുടുംബജീവിതത്തിൽ ഭാര്യയ്‌ക്കോ മക്കൾക്കോ അസുഖം വന്നേക്കാം അല്ലെങ്കിൽ അവരുമായി വാക്കുതര്‍ക്കം ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ക്ഷമയോടെയും ധാരണയോടെയും പെരുമാറുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൃഷി, പക്ഷിമൃഗങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ വാരം സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജാഗ്രതയോടെയും ശ്രദ്ധയോടെയും പ്രവർത്തിക്കുകയും അപ്രതീക്ഷിത സാഹചര്യങ്ങൾക്കായി മുൻകരുതലെടുക്കുകയും ചെയ്യണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ വാരം സന്തോഷവും പ്രശസ്തിയും കൈവരും. അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും പുതിയ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

ജൂൺ 3 (തിങ്കളാഴ്ച), ജൂൺ 4 (ചൊവ്വാഴ്ച), ജൂൺ 5 (ബുധനാഴ്ച) ദിവസങ്ങൾ യഥാക്രമം അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.

 

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം : 2024 ജൂൺ 02 മുതൽ ജൂൺ 08 വരെയുള്ള (1199 ഇടവം 19 – ഇടവം 25) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 -കന്നി രാശി മുതൽ മീനം രാശി വരെ)……

 

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ വാരത്തിൽ വളരെ കാലമായി കാണാത്ത ചില ഉറ്റ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഈ കൂടിക്കാഴ്ച വളരെ സന്തോഷിപ്പിക്കുകയും പുതിയ ഊർജ്ജം നൽകുകയും ചെയ്യും. എന്നിരുന്നാലും, മറ്റുള്ളവരോട് കാണിക്കുന്ന അമിതമായ ദയയും സഹാനുഭൂതിയും വിനാശകരമായേക്കാം. ഈ സമയത്ത്, സഹായം ആവശ്യപെടുന്നവരെ സഹായിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ദയ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്, അതിനാൽ സഹായം നൽകുന്നതിന് മുമ്പ് കാര്യങ്ങൾ നന്നായി പരിശോധിക്കുക.

ഏതെങ്കിലും വസ്തു ഇടപാടിലോ പണമിടപാടിലോ ജാമ്യം നിൽക്കുന്നത് ഈ വാരം വളരെ അപകടകരമാണ്. ശ്രദ്ധാലുവായില്ലെങ്കിൽ, ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും ഒരുവേള കാരാഗ്രഹവാസം വരെ നേരിടേണ്ടി വന്നേക്കാം. അതിനാൽ, ഈ കാര്യത്തിൽ വളരെയധികം ജാഗ്രത പാലിക്കുകയും യാതൊരു ഉറപ്പും നൽകുന്നതിന് മുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്യുക. കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിലെ അംഗങ്ങളുമായി തെറ്റിദ്ധാരണകളും വാക്കേറ്റങ്ങളും ഉണ്ടാകാം. ക്ഷമയോടെയും ധാരണയോടെയും പെരുമാറുകയും സംഘർഷങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വിദേശത്തും സ്വദേശത്തും ജോലി തേടുന്നവർക്ക് ഈ വാരം നല്ല വാർത്തകൾ ലഭിക്കും. അർഹമായ തൊഴിൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുകയും കരിയറിൽ മുന്നേറാൻ അവ ഉപയോഗിക്കുകയും ചെയ്യുക.

ജൂൺ 5 (ബുധനാഴ്ച), ജൂൺ 6 (വ്യാഴാഴ്ച), ജൂൺ 7 (വെള്ളിയാഴ്ച) ദിനങ്ങൾ യഥാക്രമം കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ വാരം കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. അവരുടെ പിന്തുണയും സ്നേഹവും നിങ്ങളെ സന്തോഷിപ്പിക്കുകയും ജീവിതത്തിൽ പുതിയ ഊർജ്ജം നൽകുകയും ചെയ്യും. എന്നാൽ, അനാവശ്യമായ സൗഹൃദങ്ങളിൽ വളരെ ശ്രദ്ധിക്കണം. ചില സുഹൃത്തുക്കൾ നിങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്തേക്കാം, സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്തേക്കാം. സൗഹൃദം സ്ഥാപിക്കുമ്പോഴും ജാഗ്രത പാലിക്കുകയും വ്യക്തിഗത വിവരങ്ങൾ പങ്കിടാതിരിക്കുകയും ചെയ്യണം. അപരിചിതരുമായി ഇടപെടുന്നതിലും ജാഗ്രത വേണം. ചതിക്കപ്പെടാനോ വഞ്ചിക്കപ്പെടാനോ സാധ്യതയുണ്ട്. അതിനാൽ, ആരുമായും ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുകയും വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണം.

സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണം . വരവിനേക്കാൾ കൂടുതൽ ചെലവുകൾ വന്നു സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിമാറും. അതിനാൽ, ചെലവുകൾ നിയന്ത്രിക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും ചെയ്യണം. തൊഴിൽ ജീവിതത്തിൽ അമിത സമ്മർദ്ദവും ജോലിഭാരവും അനുഭവപ്പെട്ടേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് നേരിടാം. ക്ഷമയോടെയും പോസിറ്റീവ് മനോഭാവത്തോടെയും പ്രവർത്തിക്കുകയും ജോലി പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്യണം. ഈ വാരം നടക്കുന്ന കോടതി കേസുകളിൽ വിജയ സാധ്യത കുറവായിരിക്കും. കഴിയുമെങ്കിൽ കേസ് അവധി അപേക്ഷിച്ചു നീട്ടുന്നത് ഉപകരിക്കും. നിയമപരമായ കാര്യങ്ങളിൽ വിദഗ്‌ദ്ധ സഹായം തേടുന്നത് നല്ലതാണ്. തർക്ക വിഷയങ്ങൾ സന്ധി സംഭാഷണങ്ങൾ ഒക്കെയും ഈ വാരം പ്രതികൂലമായി അവസാനിക്കാൻ സാധ്യതയുള്ളതിനാൽ യുക്തിപൂർവം കൈകാര്യം ചെയ്യുക.

ജൂൺ 7 (വെള്ളിയാഴ്ച), ജൂൺ 8 (ശനിയാഴ്ച) ദിനങ്ങൾ യഥാക്രമം മകയിരം, തിരുവാതിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ, ആചാരാനുഷ്ടാങ്ങങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു. പുണർതം നക്ഷത്രക്കാർ ശനിയാഴ്ച വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം സാമ്പത്തിക രംഗത്ത് നിങ്ങൾക്ക് നേരിയ പുരോഗതി അനുഭവപ്പെടും. കുറേകാലമായി കഠിനാധ്വാനം ചെയ്തതിന്റെയും ക്ഷമയോടെ കാര്യങ്ങൾ നേരിട്ടതിന്റെയും ഫലമായിരിക്കും ഈ പുരോഗതി. കുടിശ്ശികകൾ തിരിച്ചു കിട്ടാനുള്ള സാധ്യതയുണ്ട്. നിക്ഷേപിച്ചിരുന്ന പണം ലാഭത്തോടെ തിരിച്ചുവന്നേക്കാം. വന്നു ചേരുന്ന സാമ്പത്തിക ലാഭം കരുതലോടെ കൈകാര്യം ചെയ്യാനും ശ്രദ്ധിക്കണം.

വിവാഹ കാര്യത്തിൽ, പ്രണയത്തിലുള്ളവർക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ വീട്ടുകാരുടെ അനുമതിയോടെ വിവാഹം കഴിക്കാൻ കഴിയും. ഈ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഊഷ്മളത വർദ്ധിക്കും. വിവാഹ ആലോചനകൾ നടക്കുന്നവർക്ക് ഈ വാരം ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതം പൊതുവിൽ സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. കുടുംബത്തെ സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷം എടുക്കുന്ന തീരുമാനങ്ങൾ വിജയകരമായി നടപ്പിലാക്കാനും അതിൽ അഭിമാനം തോന്നാനും കഴിയും. ഭാര്യാഭർതൃ ബന്ധം കൂടുതൽ സുദൃഢമാകും. പരസ്പരം സ്നേഹവും കരുണയും വർദ്ധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ചിലർക്ക് ഈ വാരം പുതിയ പ്രണയത്തിന്റെ വസന്തം വിരിയുന്ന സമയമാകാം. ഇഷ്ടപ്പെട്ട വ്യക്തിയെ കൂടുതൽ അടുത്ത് അറിയാനും അവരോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാനുമുള്ള അവസരം ലഭിക്കും.

കർക്കിടകക്കൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, വ്യാഴാഴ്ച, ഞായറാഴ്ച ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം ജാഗ്രതയും സംയമനവും പരീക്ഷിക്കപ്പെടും. ശത്രുക്കളും അസൂയാലുക്കളും അപകീർത്തിപ്പെടുത്താനും പേരും പ്രശസ്തിയും നശിപ്പിക്കാനും ശ്രമിക്കും. അവർ വ്യാജ ആരോപണങ്ങളും ഗൂഢാലോചനകളും നടത്തി പ്രതിസന്ധിയിലാക്കാൻ ശ്രമിക്കും. എന്നാൽ ദൈവാനുഗ്രഹം കൂടെയുണ്ട്. ഏത് പ്രതിസന്ധികളിലും അവസാന നിമിഷം അത്ഭുതകരമായി വിജയിക്കും. ഈ അനുഭവങ്ങൾ ആത്മവിശ്വാസവും ദൈവവിശ്വാസവും വർദ്ധിപ്പിക്കും.

രാഷ്‌ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വാരം അഭിവൃദ്ധി നിറഞ്ഞതാണ്. കഴിവിനും പ്രവർത്തനമികവിനും അംഗീകാരം ലഭിക്കും. പദവി ഉയർത്തലും പ്രശസ്തിയും തേടിയെത്തും. കുടുംബ ജീവിതം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും നിറവിലാകും. ഭാര്യാഭർതൃ ബന്ധം കൂടുതൽ സുദൃഢമാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും കരുതലും വർദ്ധിക്കും. സന്താനങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കുന്ന വിജയങ്ങൾ നേടിയേക്കാം. അവരുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളാൻ അവസരം ലഭിക്കും. കൂടാതെ, ഈ വാരം വളരെക്കാലമായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അപ്രതീക്ഷിതമായി കണ്ടുമുട്ടാനുള്ള ഭാഗ്യമുണ്ടാകും. ഈ കൂടിക്കാഴ്ചകൾ പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനുമുള്ള വഴിയും തുറക്കും. പുതിയ അനുഭവങ്ങൾ പങ്കുവെക്കാനും പരസ്പരം സഹായിക്കാനുമുള്ള അവസരം ലഭിക്കും. അപ്രതീക്ഷിതമായി വിലമതിക്കാനാവാത്ത സമ്മാനങ്ങളോ ആകർഷകമായ വസ്ത്രങ്ങളോ ലഭിക്കാനും സാധ്യതയുണ്ട്. ഈ വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യം വർദ്ധിപ്പിക്കുകയും സാമൂഹിക പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്യും. ഈ സമ്മാനങ്ങൾ ജീവിതത്തിൽ സന്തോഷവും അഭിവൃദ്ധിയും കൊണ്ടുവരും.

ചിങ്ങക്കൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies