ആന്ധ്രയിൽ 95% സീറ്റുകളും എൻഡിഎ നേടി; വൻ വിജയത്തിലേക്ക് നയിച്ചത് മോദിയുടേയും അമിത് ഷായുടേയും ഇടപെടലുകൾ; പ്രശംസിച്ച് ടിഡിപി അദ്ധ്യക്ഷൻ 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്രയിൽ 95% സീറ്റുകളും എൻഡിഎ നേടി; വൻ വിജയത്തിലേക്ക് നയിച്ചത് മോദിയുടേയും അമിത് ഷായുടേയും ഇടപെടലുകൾ; പ്രശംസിച്ച് ടിഡിപി അദ്ധ്യക്ഷൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ പ്രശംസകൊണ്ട് ചൊരിഞ്ഞ് കക്ഷി നേതാക്കൾ. ഇന്ത്യക്ക് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചുവെന്ന് ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു പറഞ്ഞു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എൻഡിഎ നേതാക്കളുടെ യോഗത്തിനിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

കഴിഞ്ഞ മൂന്നുമാസമായി പ്രധാനമന്ത്രി വിശ്രമമില്ലാതെ പ്രചരണം നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ആത്മാർത്ഥമായ പ്രവർത്തനം ആന്ധ്രാപ്രദേശിലെ വിജയത്തിന് പിന്തുണ നൽകി. ഒറ്റ പ്രസംഗം കൊണ്ട് ആന്ധ്രയിലെ ഗതി തന്നെ മാറ്റിമറിച്ചയാളാണ് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ. ആന്ധ്രയ്‌ക്കൊപ്പം കേന്ദ്രമുണ്ടെന്ന ഉറപ്പ് ജനങ്ങൾക്കുണ്ടായി.
പിന്തുണ നൽകിയ എല്ലാ എൻഡിഎ മന്ത്രിമാർക്കും നന്ദിയുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

പ്രധാനമന്ത്രിയുടെ പത്തുവർഷത്തെ സേവനം രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ലോകത്തിന്റെ പവർഹൗസ് ആയി ഇന്ത്യ മാറി. ഭാരതത്തിന് ലോകമാകമാനം അംഗീകാരം നേടിത്തന്ന നരേന്ദ്രമോദിക്ക് നന്ദി. മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റാൻ നരേന്ദ്രമോദിക്ക് സാധിക്കും. വരുന്ന അഞ്ചുവർഷത്തെ മോദിയുടെ നേതൃത്വം ഭാരതത്തെ രണ്ടാം സ്ഥാനത്ത് അല്ലെങ്കിൽ ഒന്നാമത് എത്തിക്കും. അക്കാര്യത്തിൽ ഉറച്ച ആത്മവിശ്വാസമുണ്ടെന്നും നായിഡു ചൂണ്ടിക്കാട്ടി.

സമീപഭാവിയിൽ ഭാരതീയർ ലോക നേതാക്കളാക്കാൻ പോവുകയാണ്. എല്ലാ അർത്ഥത്തിലും ഭാരതം ലോകത്തിന് മുതൽക്കൂട്ടാകും. കൃത്യമായ കാഴ്ചപ്പാടും, അത് നടപ്പാക്കാനുള്ള ആർജ്ജവവും നരേന്ദ്രമോദിക്കുണ്ട്. ശരിയായ സമയത്ത് രാജ്യം തെരഞ്ഞെടുക്ക ശരിയായ നേതാവാണ് നരേന്ദ്രമോദി. ലോകത്തെ എല്ലാ രാജ്യങ്ങളും ഒന്നോ രണ്ടോ ശതമാനമാണ് വളരുന്നത്. എന്നാൽ ഇന്ത്യ അതിവേ​ഗ വളർച്ച നേടിക്കൊണ്ടിരിക്കുന്നു. പത്തോ ഇരുപതോ വർഷം ഈ പുരോഗതി തുടരുക തന്നെ ചെയ്യും.

മികച്ച നേതാവുള്ളതിനാലാണ് വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഭാരതത്തിന് സാധിക്കുന്നത്.
ആ നേതാവ് നരേന്ദ്രമോദിയാണ്. നരേന്ദ്രമോദിയെ കക്ഷി നേതാവായി അംഗീകരിക്കുന്നുവെന്നും നായിഡു പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കാൻ നരേന്ദ്രമോദിക്ക് കഴിയും. അത് സാധ്യമാക്കുക തന്നെ ചെയ്യും. ആന്ധ്രയിൽ 95% സീറ്റുകളും എൻഡിഎ നേടി. മുന്നണിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണത്. ഇത് തന്റെ ജീവിതത്തിൽ അഭിമാനം നൽകിയ നിമിഷമാണെന്നും ടി‍ഡിപി അദ്ധ്യക്ഷൻ എടുത്തുപറഞ്ഞു.

Tags: Narendra ModindaTDPChandrababu Naidu
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies