"10 വർഷമായി, ഇപ്പോഴും 100 കടന്നില്ല; കഴിഞ്ഞ മൂന്ന് വോട്ടെടുപ്പുകളിൽ കോൺഗ്രസിന് കിട്ടിയ സീറ്റുകൾ കൂട്ടിവച്ചാലും 2024ൽ ബിജെപി നേടിയ എണ്ണം തൊടില്ല": മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“10 വർഷമായി, ഇപ്പോഴും 100 കടന്നില്ല; കഴിഞ്ഞ മൂന്ന് വോട്ടെടുപ്പുകളിൽ കോൺഗ്രസിന് കിട്ടിയ സീറ്റുകൾ കൂട്ടിവച്ചാലും 2024ൽ ബിജെപി നേടിയ എണ്ണം തൊടില്ല”: മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 02:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2024ൽ എൻഡിഎ നേടിയത് മഹത്തായ വിജയമാണെന്നും ഇത് ലോകം തിരിച്ചറിയുമെന്നും നരേന്ദ്രമോദി. മൂന്നാമതും പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോ​​ഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ജയിച്ചുവന്ന പ്രതിപക്ഷ എംപിമാരെ അഭിനന്ദിക്കുന്നു. രാഷ്‌ട്രത്തിന്റെ പ്രതിപക്ഷത്തല്ല, ഒരു കക്ഷിയുടെ പ്രതിപക്ഷ സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഓർക്കണമെന്നും രാഷ്‌ട്രഹിതത്തിന് അനുസരിച്ച് തന്നെ പ്രതിപക്ഷം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

പത്ത് വർഷത്തിന് ശേഷവും 100 സീറ്റുകൾ മറികടക്കാൻ കോൺ​ഗ്രസിനായില്ല. 2014ലും 2019ലും 2024ലും കോൺ​ഗ്രസ് നേടിയ സീറ്റുകൾ കൂട്ടിവെച്ചാൽ പോലും ബിജെപി ഇത്തവണ നേടിയ സീറ്റുകളുടെ എണ്ണം കോൺ​ഗ്രസിനില്ല. ഇൻഡി മുന്നണി മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇപ്പോൾ അതിന്റെ വേ​ഗത വർദ്ധിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്.

ഭാരതത്തിലെ ഓരോ പൗരനും രാഷ്‌ട്രീയ ബോധ്യങ്ങളുണ്ട്. രാഷ്‌ട്രം എൻഡിഎയിലാണ് വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം ട്രെയിലർ മാത്രമാണ്. അതിനേക്കാൾ ഊർജ്ജത്തോടെ, ഇച്ഛാശക്തിയോടെ രാജ്യത്തിന്റെ പുരോഗതിക്കായി എൻഡിഎ സർക്കാർ പ്രവർത്തിക്കും. New India, Developed India, Aspirational India – പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രതീക്ഷയുടെ ഇന്ത്യ – എന്നിങ്ങനെ എൻഡിഎയെ കാണാൻ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തിന് അഴിമതി രഹിത സർക്കാരിനെ നൽകിയത് എൻഡിഎയാണ്. 25 കോടി ജനതയെ പത്തുവർഷം കൊണ്ട് ദാരിദ്ര്യമുക്തരാക്കി. മൂന്ന് കോടി പാവപ്പെട്ടവർക്ക് വീട് നൽകി. ദാരിദ്ര്യനിർമ്മാർജനവും മധ്യവർഗത്തിന്റെ പുരോഗതിയുമാണ് എൻഡിഎ ലക്ഷ്യമിട്ടത്. ഏറ്റവും കൂടുതൽ വനിതകൾക്ക് മത്സരിക്കാൻ അവസരം നൽകിയ മുന്നണി കൂടിയാണിത്. വനിതകൾ നയിക്കുന്ന വികസനത്തിൽ എൻഡിഎ സഖ്യം വിശ്വസിക്കുന്നു.
എന്നാൽ നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ പാവപ്പെട്ടവരെ ഇപ്പോഴും കബളിപ്പിക്കുകയാണ് ഇൻഡി മുന്നണി.

മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുക തന്നെ ചെയ്യും. അതിനായി മുഴുവൻ ദിവസവും രാജ്യത്തെ സേവിക്കാൻ താനുണ്ടാകും. ഭാരതീയരുടെ പ്രതീക്ഷകൾക്ക് വേണ്ടി പ്രയത്നിക്കുന്നതിൽ ഒരിക്കലും കുറവു വരുത്തില്ല. ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം ഭാരത മാതാവ് മാത്രമാണ്. 140 കോടി ജനതയുടെ ക്ഷേമമാണ് തന്റെ ദൗത്യം. സഹസ്രാബ്ദങ്ങളോളം പീഡിപ്പിക്കപ്പെട്ടവരെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു.

Tags: Narendra ModiCongressndaINDI Alliance
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies