സമ്പൂർണ്ണ വാരഫലം 2024 ജൂൺ 09 മുതൽ ജൂൺ 15 വരെയുള്ള (1199 ഇടവം 26 – മിഥുനം 01 വരെ) ഭാഗം 1 ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 - മേടം രാശി മുതൽ ചിങ്ങം രാശി വരെ)
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 09 മുതൽ ജൂൺ 15 വരെയുള്ള (1199 ഇടവം 26 – മിഥുനം 01 വരെ) ഭാഗം 1 ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – മേടം രാശി മുതൽ ചിങ്ങം രാശി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 08:18 pm IST
FacebookTwitterWhatsAppTelegram

വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം ചില ഗുണദോഷങ്ങൾക്കു പുറമെ ചിലർക്ക് ചില വെല്ലുവിളികൾക്കും സാക്ഷിയാകേണ്ടി വന്നേക്കും. മനഃസാന്നിധ്യം വളരെയധികം കരുതേണ്ട സമയമാണ്. സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും വേണ്ടി നിലനില്കുന്നതിലാൽ അവരുടെ പിന്തുണയും സ്നേഹവും അനുഭവപ്പെടും, എന്നാൽ മാതാപിതാക്കളുടെ ചില നീക്കങ്ങളിൽ ദോഷപരിണാമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവരിൽ നിന്നും വളരെ വേദനിപ്പിക്കുന്ന തിക്താനുഭവങ്ങൾ ഉണ്ടാക്കിയേക്കാം.

മനസ്സിൽ ഉണ്ടാകുന്ന അമിതമായ പിരിമുറുക്കം വാഹനമോടിക്കുന്നവരിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യം സൃഷ്ടിക്കും. അനിയന്ത്രിതമായ ചില ധനനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ശത്രുക്കൾ ചുമത്തുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും ദൈവാനുഗ്രഹം കൊണ്ട് അതിനെ മറികടക്കാൻ കഴിയും. കുടുംബ ജീവിതത്തിൽ പങ്കാളിയുമായി അനുഭവപ്പെടുന്ന ചില പ്രശ്നങ്ങൾ താൽക്കാലികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കുട്ടികൾക്കായുള്ള ചില വിഷമങ്ങളും നേരിടേണ്ടി വരും. ദു:സ്വപ്നങ്ങൾ പ്രതീക്ഷിക്കാം, ഇതിന് ഗാഢമായ ഭാവം ഉള്ളതായി തോന്നാം, എന്നാൽ അതിനെ അതിജീവിക്കാൻ ധൈര്യം നിലനിർത്തുക. ചില സാഹചര്യങ്ങളിൽ ദുസ്വപ്നങ്ങൾ അസഹ്യമായി അനുഭവപ്പെടുന്നു എങ്കിൽ കൃത്യമായ പരിഹാരം ചെയേണ്ടതായി വന്നേക്കാം.

തൊഴിൽ സ്ഥലത്ത് സഹപ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വാക്കേറ്റത്തിനിടയാക്കാൻ സാധ്യതയുണ്ടതിനാൽ കഴിവതും ആത്മസംയമനം പാലിക്കുക. ഈ സാഹചര്യങ്ങളിൽ ശാന്തവും സമാധാനപരവും ആയ സമീപനം അവലംബിക്കുക. ഈ അവസ്ഥകൾ എല്ലാം താൽക്കാലികമാണെന്ന് മനസ്സിലാക്കി, പോസിറ്റീവ് ആയി ഈ ആഴ്ചയെ മുന്നോട്ട് നയിക്കുക.

മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാകുന്നു.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ ആഴ്ച ധൈര്യം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വന്നു ചേരും. എന്നിരുന്നാലും, സംസാരിക്കുമ്പോൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചില ഭാഗ്യം വരുന്ന അവസരങ്ങൾ നഷ്‌ടപ്പെടുത്താൻ കാരണമായേക്കാവുന്ന അനാവശ്യ അർത്ഥശൂന്യമായ സംവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കാത്തപക്ഷം പിന്നീട് പശ്ചാത്താപം തോന്നിയേക്കാം.

വെല്ലുവിളികൾ നേരിടുമ്പോൾ, ശാന്തവും ചിന്തനീയവുമായ മനസ്സോടെ കാര്യങ്ങൾ സമീപിക്കുക. “”നിങ്ങളുടെ യുദ്ധങ്ങൾ വിവേകത്തോടെ തിരഞ്ഞെടുക്കുക”” എന്ന ഇംഗ്ലീഷ് പഴമൊഴി ഈ വാരത്തിൽ നിങ്ങൾ സദാ ഓർക്കേണ്ടിരിക്കുന്നു. ഒഴിവാക്കേണ്ട ചില വാഗ്‌വാദങ്ങൾ ഒഴിവാക്കി ചിലപ്പോഴൊക്കെ മൗനം ആചരിക്കുന്നത് നാളെ വലിയ അനുഗ്രഹമായി തീരും. കുടുംബത്തിന്റെ കാര്യത്തിൽ, മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ഒരു ആശുപത്രി വാസമോ അല്ലെങ്കിൽ വളരെ ഗുരുതരമായ ഒരു സാഹചര്യമോ ഉൾപ്പെട്ടേക്കാം. ഒരുപക്ഷെ മരണ സമാനമായ അവസ്ഥ വരെ നേരിട്ടേക്കാം എന്നതിനാൽ അവരെ വളരെയധികം ശ്രദ്ധിക്കുക.സഹോദരസ്ഥാനത്തുള്ളവർക്ക് ചില നല്ല ഭാഗ്യങ്ങൾക്കായി പ്രതീക്ഷിക്കാം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയിൽ നിന്ന് അവർക്ക് അനുഗ്രഹം ലഭിക്കും. ലോട്ടറി, ചൂത്, സ്റ്റോക്ക് മാർക്കറ്റ് മുതലായവയിൽ അവരെ ഉപയോഗിച്ച് ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.

തൊഴിലിൽ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും വിജയം കൈവരിക്കും. ചില തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തയ്യാറെടുപ്പോടെ കഠിനാധ്വാനം ചെയ്താൽ വൻ വിജയങ്ങൾ ഈ വാരത്തിൽ ലഭിക്കും. യാത്രകൾ കൂടുതലായി വേണ്ടി വന്നേക്കാം. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും, വാരാന്ത്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടും.

ഇടവക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ വെള്ളിയാഴ്ചയും രോഹിണി, മകയിരം നക്ഷത്രക്കാർ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.

ഇതും വായിക്കുക

 

സമ്പൂർണ്ണ വാരഫലം 2024 ജൂൺ 09 മുതൽ ജൂൺ 15 വരെയുള്ള (1199 ഇടവം 26 – മിഥുനം 01 വരെ) ഭാഗം 1 ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – കന്നി രാശി മുതൽ മീനം രാശി വരെ).

 

മിഥുനം രാശി: (മകയീരം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ ആഴ്ച കുറച്ചു നിസാരമായ കുടുംബപ്രശ്നങ്ങൾ പ്രതീക്ഷിക്കാം, എന്നാൽ ഈശ്വരന്റെ കൃപയും കരുണയും കൊണ്ടു എല്ലാം പരിഹാരങ്ങളും മുന്നിൽ തെളിയും. ദാമ്പത്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം, പക്ഷേ സമവായത്തിലൂടെ അവയെ മികവോടെ നേരിടാം. സത്യസന്ധമായ സംഭാഷണങ്ങളും വീണ്ടും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. സാമ്പത്തികമായി, അപ്രതീക്ഷിതമായി ചില ലാഭങ്ങൾ ഉണ്ടാകും, ഇത് ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും. ചിലർക്ക് ഈ സാമ്പത്തിക ലാഭം ദീർഘകാലമായി കാത്തിരുന്ന വർദ്ധനയോ, കാലങ്ങൾക്ക് മുന്നേ വിവേക പൂർവം നടത്തിയ പ്രതിഫലം നൽകുന്ന നിക്ഷേപമോ, അല്ലെങ്കിൽ ഒരു അറിയപ്പെടാതിരുന്ന അത്ഭുതകരമായ അനന്തരാവകാശം പോലെയുള്ളവയോ ആകാം.

ആരോഗ്യവും സുഖവും അനുഭവപ്പെടും. സ്വാദിഷ്ടമായ ഭക്ഷണം പ്രതീക്ഷിക്കാം. അതുപോലെ തന്നെ ജോലി രംഗത്തും വിജയങ്ങളുണ്ടാകും. പ്രൊഫഷണൽ രംഗത്ത്, നിങ്ങളുടെ സമർപ്പണം അംഗീകരിക്കപ്പെടും, ഇത് കരിയർ വിജയത്തിലേക്ക് നയിക്കും. ഇതൊരു പ്രമോഷനായിരിക്കാം, ഒരു പുതിയ പ്രോജക്റ്റിന്റെ വിജയകരമായ തുടക്കം അല്ലെങ്കിൽ ഒരുപാടു കാലമായി സ്വപനം കണ്ടിരുന്ന ജോലിയിൽ പ്രവേശിക്കാം. സന്താനങ്ങളുടെ കാര്യത്തിലും സന്തോഷം പ്രതീക്ഷിക്കാം. വളരെ നാളായി കാണാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും കാണാൻ അവസരം ലഭിക്കുകയും, അത് ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവായേക്കാം.

ഇതിനകം തന്നെ ആരംഭിച്ച ചില കാര്യങ്ങളിൽ വീണ്ടും പുനർചിന്തനം വേണ്ട കാര്യമുണ്ടോ എന്ന് ആലോചിക്കാൻ ഇനിയും സമയം ചെലവഴിക്കേണ്ടിവരും. ജോലിയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം.

മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ശനിയാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ജൂൺ 9 (ഞായറാഴ്ച) പുണർതം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ ആഴ്ച സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെ സൂക്ഷ്മതയും ശ്രദ്ധയും വേണം. ചെറിയൊരു പിഴവ് പോലും വലിയ മാനഹാനിയും പണ നഷ്ടവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ ധൈര്യത്തോടു യുക്തിപൂർവം സാവധാനം സമീപിക്കുക. വരവും ചിലവും തുല്യമായിരിക്കാനും, ഇതിലൂടെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റങ്ങൾ കാണാതിരിക്കാനും സാധ്യതയുണ്ട്.

കെട്ടിട നിർമ്മാണം, വാഹന വ്യാപാരം, കലാ പ്രവർത്തനം എന്നിവയിൽ ജോലി ചെയ്യുന്നവർ, ഈ ആഴ്ചയിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. പ്രസിദ്ധിയ്‌ക്കൊപ്പം കുപ്രസിദ്ധി ഉണ്ടാകാനുള്ള സാധ്യതയും ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുണ്ട് എന്നും ബോധ്യം വേണം. അതിനാൽ, ഓരോ നീക്കവും നന്നായി ആലോചിച്ച് മുന്നോട്ട് പോകുക. കുടുംബജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കും. ജീവിത പങ്കാളിക്ക് കുടുംബത്തിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ അപമാനത്തിന് ഇരയാകേണ്ടി വരും. ഇത് അവരിൽ അതിഭീകരമായ മനോവേദനയുണ്ടാക്കാം. അവരോടുള്ള പിന്തുണയും സഹാനുഭൂതിയും ഈ സമയത്ത് ഏറെ ആവശ്യമുണ്ട്. കൃത്യമായ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ള രേഖകളിൽ ഒപ്പിടുമ്പോൾ വളരെ ശ്രദ്ധ വേണം, ഏത് രൂപത്തിലുള്ള ചതികളെയും ഒഴിവാക്കാൻ ഈ ജാഗ്രത നിർണായകമാണ്. വിവരങ്ങൾ വളച്ചൊടിച്ചു തെറ്റിദ്ധരിപ്പിക്കാൻ സാധ്യത കാണുന്നു.

ഈ ആഴ്ചയിലെ അനുഭവങ്ങൾ മനസിന്റെ ശാന്തിയും ധൈര്യവും ആവശ്യപ്പെടുന്നു. പരമാവധി മുൻകരുതലുകളും, മനസിന്റെ സാന്നിധ്യവും നിലനിർത്തുക. പ്രവർത്തനങ്ങളിൽ തീർച്ചയായും ജാഗ്രത പാലിക്കുക, ഇങ്ങനെ ചെയ്‌താൽ പ്രതിസന്ധികളെ മറികടക്കുകയും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാൻ കഴിയും.

കർക്കിടകക്കൂറിലുള്ള പൂയം നക്ഷത്രക്കാർ തിങ്കളാഴ്ചയും, പുണർതം, ആയില്യം നക്ഷത്രക്കാർ ഞായറാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ജൂൺ 9 (ഞായറാഴ്ച) പുണർതം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ ആഴ്ച പൊതുവിൽ അനുകൂലവും സന്തോഷപ്രദവും ആയിരിക്കും. വിദേശബന്ധമായ വ്യാപാര മേഖലയിൽ വലിയ അവസരങ്ങൾ തുറന്ന് വരും. പുതിയ കരാറിൽ ഒപ്പിടാനുള്ള സാധ്യത ഉയർന്നതിനാൽ, ഈ അവസരം ധനവരവിലും സമ്പത്തിലും പൊതുവെയുള്ള ജീവിത നിലവാരത്തിലും ഗണ്യമായ മുന്നേറ്റം വരുത്താൻ കഴിയും. ചിട്ടി, ലോട്ടറി, നറുക്കെടുപ്പ് എന്നിവയിലൂടെ ഭാഗ്യവും സുകൃതവും അനുഭവപ്പെടും, ഇതു നിങ്ങളുടെ സാമ്പത്തിക നിലയെ വീണ്ടും ശക്തമാക്കാൻ സാധ്യത ഉണ്ട്.

രുചികരമായ ഇഷ്ടഭക്ഷണം ലഭിക്കുവാനും ശത്രുക്കൾക്കെതിരായ വിജയം ഉണ്ടാകുവാനും സാധ്യതയുണ്ട്. സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ ആഴ്ച പുരസ്‌കാരങ്ങളോ പ്രശസ്തിയോ ലഭിക്കുവാനും , ഇത് അവരുടെ സർഗ്ഗാത്മകതയെയും ആധികാരികതയും വർദ്ധിപ്പിക്കും ചെയ്യും . സ്വന്തം വാക്കുകളും പ്രവർത്തനങ്ങളും ഏറ്റവും കാര്യക്ഷമമായ രീതിയിൽ നടപ്പിലാക്കപ്പെടുന്നതായി കാണാം. ഇതു മറ്റു ആളുകളുടെ ശ്രദ്ധയാകർഷിക്കുകയും ചർച്ചാവിഷയമാകുകയും ചെയ്യും. ചിലർക്ക് പറയുന്ന കാര്യങ്ങൾ അറം പറ്റുന്ന പോലെ തോന്നാം. സഹപ്രവർത്തകരുടെ ഇടയിൽ നിങ്ങൾക്ക് ആദരവും അംഗീകാരവും ലഭിക്കും. പുതിയ പദ്ധതികളിലും സംരംഭങ്ങളിലും ഏർപ്പെടാൻ നല്ല അവസരങ്ങൾ വരും, ഇവ വിജയത്തിലേക്ക് നയിക്കുവാൻ തക്കതായിരിക്കും.

തൊഴിൽ മേഖലയിലുണ്ടാകുന്ന ക്ലേശങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവയ്‌ക്ക് പരിഹാരവും അനുകൂലവും ആയ മാറ്റങ്ങൾ ഉണ്ടാകും. ശ്രമങ്ങളും പ്രയത്നങ്ങളും ഫലപ്രദമായി മാറി വിജയത്തിലേക്ക് നയിക്കും. മൊത്തത്തിൽ നല്ല ഒരു വാരമാണ് വരുന്നത് എന്ന് പ്രതീക്ഷിക്കാം.

പ്രത്യേകിച്ചും ജൂൺ 12 (ബുധനാഴ്ച), ജൂൺ 13 (വ്യാഴാഴ്ച), ജൂൺ 14 (വെള്ളിയാഴ്ച) ദിനങ്ങൾ യഥാക്രമം മകം, പൂരം, ഉത്രം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ടാനങ്ങളോടെ ക്ഷേത്രദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തുന്നത് പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കാൻ ഉചിതമാകുന്നു.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V.

Tags: SUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies